December 4, 2025

രക്താര്‍ബുദ ചികിത്സയില്‍ പുതിയ നാഴികക്കല്ല്; 25 വയസുകാരനില്‍ കാര്‍-ടി സെല്‍ തെറാപ്പി നടപ്പാക്കി

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ് മേയ്ത്ര അഡ്വാൻസ്ഡ് കാൻസർ കെയറിൽ പുതിയ നാഴികക്കല്ല് സ്ഥാപിച്ചത്. വ്യക്തിഗത ചികിത്സാരീതിയുടെ ഭാഗമായ ഈ ഇമ്മ്യൂണോതെറാപ്പി, ലോകമെമ്പാടും കാൻസർ ചികിത്സയുടെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ‘കൈമേറിക് ആന്റിജൻ റിസപ്റ്റർ ടി-സെൽ തെറാപ്പി’ (Chimeric Antigen Receptor T-Cell Therapy) എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യയിൽ, രോഗിയുടെ സ്വന്തം പ്രതിരോധ കോശങ്ങളായ ടി-സെലുകൾ ശേഖരിച്ച്, […]

ഒരു മാസം 21 ഹൃദയാഘാത മരണം, കര്‍ണാടകയിലെ ചെറുപ്പക്കാര്‍ക്ക് സംഭവിക്കുന്നത്, അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളുരു: കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയിലെ ഹൃദയാഘാത മരണങ്ങളില്‍ ആശങ്ക. ഹസ്സന്‍ ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 21 പേര്‍ ഹൃദയാഘാതം വന്ന് മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂണ്‍ 30ന് നാല് പേരാണ് മരിച്ചത്. ഇതോടെ 40 ദിവസത്തിനുള്ളില്‍ മരണസംഖ്യ 22 ആയി. ഇരകളില്‍ ഭൂരിഭാഗവും ചെറുപ്പക്കാരോ മധ്യവയസ്‌കരോ ആണ്. 22 മരണങ്ങളില്‍ അഞ്ചെണ്ണം 19നും 25നും ഇടയില്‍ പ്രായമുള്ളവരും എട്ടെണ്ണം 25നും 45നും […]

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചട്ടംഞ്ചാല്‍ ഉക്രംപാടി സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. Also Read; ഗംഗാവലിപ്പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധന തുടരും; ഇന്നലെ കിട്ടിയ അസ്ഥി പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞ രണ്ടാഴ്ചയായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു മണികണ്ഠന്‍. മുംബൈയില്‍ സഹോദരനൊപ്പം കടയില്‍ ജോലി ചെയ്തിരുന്ന യുവാവ് പനിയും വിറയലും ബാധിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. അന്നുതന്നെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. […]

തിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ ശരണ്യയ്ക്കാണ് (24) രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശരണ്യയുടെ സ്രവ പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. അടുത്തിടെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്ണിലെ തോട്ടില്‍ കുളിച്ചിരുന്നുവെന്ന് ശരണ്യ ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞു. Also Read; മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ: മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം നെയ്യാറ്റിന്‍കര കണ്ണറവിള, പേരൂര്‍ക്കട സ്വദേശികള്‍ക്കു പിന്നാലെയാണ് ജില്ലയില്‍ മൂന്നാമതൊരു സ്ഥലത്തും അമീബിക് മസ്തിഷജ്വരം സ്ഥിരീകരിക്കുന്നത്. […]

തിരുവനന്തപുരത്ത് നാല്‌പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണം കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാല്‌പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിനാല്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച നാല് പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിള്‍ ഫലം ഇന്ന് കിട്ടിയേക്കും. ജില്ലയില്‍ ഇതുവരെ കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉള്‍പ്പെടെ നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളായ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്. രോഗബാധ ഉറവിടമെന്ന് സംശയിക്കുന്ന കാവിന്‍കുളത്തില്‍ കുളിച്ച കൂടുതല്‍ പേര്‍ക്ക് രോഗം പടരാനുള്ള […]

ഇനി സമയം നോക്കി ഉറങ്ങൂ

നമ്മുടെ ആരോഗ്യ സംരക്ഷണത്തിലും ശരീരത്തിന്റെ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിലും ഉറക്കത്തിന് വലിയ പങ്കുണ്ടെന്ന് അറിയാത്തവരുണ്ടാകില്ല. ‘അല്‍പനേരെമൊന്ന് മയങ്ങിയാല്‍ ഏതു ക്ഷീണവും മാറു’മെന്ന് സാധാരണ പറയാറുള്ള കാര്യത്തിനകത്ത് വലിയ ശാസ്ത്രം ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍, ഒരാള്‍ എത്ര നേരമാണ് ഒരു ദിവസം ഉറങ്ങേണ്ടത്. പൊതുവില്‍ ആറ് മുതല്‍ എട്ടു മണിക്കൂര്‍വരെ എന്നൊക്കെ പറയുമെങ്കിലും എല്ലാ പ്രായക്കാര്‍ക്കും ഇത്തന്നെയാണോ ‘ഉറക്ക ദൈര്‍ഘ്യ’മായി കണക്കാക്കിയിരിക്കുന്നത്? അല്ല എന്നാണ് ഉത്തരം. ഓരോ പ്രായക്കാര്‍ക്കുമിത് ഓരോന്നാണ്. Also Read ; ഹീമോഫീലിയ ബാധിതരായ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് […]

pig

പന്നിപ്പനി: ജാഗ്രത വേണം

വളര്‍ത്തുപണികളിലും കാട്ടുപന്നികളിലും നൂറുശതമാനംവരെ മരണനിരക്കുണ്ടാക്കുന്ന രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. പന്നിപ്പനി സമീപവര്‍ഷങ്ങളില്‍ പന്നിയിറച്ചിവ്യവസായത്തിന് ഒരു വലിയ പ്രതിസന്ധി യായി മാറിയിട്ടുണ്ട്. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമല്ല. Also Read ; ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ; ഇന്ത്യ ഫൈനലില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുതുതായി ഫാമിലേക്ക് കഴിവതും പന്നികളെ കൊണ്ടുവരാതിരിക്കുക. പുതിയ സ്റ്റോക്ക് എടുക്കുന്നപക്ഷം 30-45 ദിവസം മാറ്റിപ്പാര്‍പ്പിച്ചശേഷം രോഗലക്ഷണമില്ലെന്ന് ഉറപ്പുവരുത്തിമാത്രം മറ്റുമൃഗങ്ങളുമായി സമ്പര്‍ക്കം അനുവദിക്കുക. വിശ്വാസ്യതയുള്ള സ്രോതസ്സുകളില്‍നിന്നുമാത്രം പന്നികള്‍ക്കുള്ള തീറ്റയും ഫാം ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വാങ്ങുക. […]

അര്‍ബുദബാധിതര്‍ക്ക് ആശ്വാസമായി മരുന്നുകളുടെ തീരുവയിളവ്

തൃശ്ശൂര്‍ : അര്‍ബുദത്തിനെതിരേ ഏറെ ഫലപ്രദമായി ഉപയോഗിക്കുന്ന മൂന്ന് മരുന്നുകളുടെ കസ്റ്റംസ് തീരുവ പൂര്‍ണമായി ഒഴിവാക്കുന്നത് ചെറിയ ആശ്വാസമാണ്. നിലവില്‍ 10 ശതമാനമാണ് തീരുവ. സ്തനാര്‍ബുദത്തിനെതിരേയുള്ള ട്രാസ്റ്റുസുമാബ് ഡെറക്‌സ്‌ടെ കന്‍, ശ്വാസകോശാര്‍ബുദത്തിനെതിരേയുള്ള ഓസി മെര്‍ടിനിബ്, പിത്തനാളിയെയും മറ്റും ബാധിക്കുന്ന രോഗത്തിനെതിരേയുള്ള ഡുര്‍വാ ല്യൂമാബ് തുടങ്ങിയ മരുന്നുകളുടെ തീരുവയാണ് ഒഴിവാക്കുന്നത്. Also Read; ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 82 റണ്‍സ് ജയം മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ ഇതിനെല്ലാം പതിനായിരങ്ങളാണ് വില. […]

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

കോഴിക്കോട് : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി […]

ജന്തുജന്യരോഗങ്ങളാല്‍ വലഞ്ഞ് കേരളം

തിരുവനന്തപുരം: പ്രതിരോധം കടുപ്പിക്കുമ്പോഴും നിപയടക്കം ജന്തുജന്യരോഗങ്ങളുടെ മനുഷ്യരിലേക്കുള്ള പകര്‍ച്ച വഴി കണ്ടെത്താനോ തടയാനോ കഴിയാത്തത് പൊതുജനാരോഗ്യത്തില്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. വവ്വാലുകളാണ് വൈറസിന്റെ സ്രോതസ്സെന്ന് സ്ഥിരീകരിച്ചെങ്കിലും ആറ് വര്‍ഷമായിട്ടും എങ്ങനെ മനുഷ്യരിലെത്തി എന്നത് ഇനിയും അജ്ഞാതമാണ്. Also Read ; തൃശ്ശൂര്‍ കളക്ടറുടെ ആദ്യ സന്ദര്‍ശനം ആദിവാസി കുട്ടികള്‍ക്കൊപ്പം രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന ഘട്ടത്തില്‍ ചര്‍ച്ചയും ഇടപെടലുകളും ഉണ്ടാകുമെങ്കിലും ഇതിനുള്ള ശ്രമങ്ങള്‍ ലക്ഷ്യം കാണാതെ പാതിവഴിയില്‍ മുടങ്ങുകയാണ് പതിവ്. മനുഷ്യരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ മരുന്നുപയോഗം […]