December 20, 2025

തമ്പാനൂരിലെ ഹോട്ടലില്‍ യുവതിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരില്‍ യുവതിയേയും യുവാവിനെയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലോട് സ്വദേശികളായ കുമാരനും ആശയുമാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുക്കുന്നത്. എന്നാല്‍ ഇന്ന് രാവിലെ ഇരുവരെയും പുറത്തു കാണാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ ശ്രമം പാളിയതോടെ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി റൂം തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. Also […]

ഭക്ഷണം വാങ്ങി പക്ഷെ പണം നല്‍കിയില്ല, ചോദിച്ചതിന് ഹോട്ടലില്‍ എസ്‌ഐയുടെ അതിക്രമം ; കേസ് എടുത്ത് പൊലീസ്

കോഴിക്കോട്: ഹോട്ടലില്‍ അതിക്രമം കാണിച്ചതിന് ഗ്രേഡ് എസ്‌ഐക്കെതിരെ പൊലീസ് കേസ് എടുത്തു. ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ എ രാധാകൃഷ്ണനെതിരെയാണ് കേസ്. വാങ്ങിയ ഭക്ഷണത്തിന് പണം നല്‍കാത്തത് ചോദ്യം ചെയ്തതിന് ഇയാള്‍ ഹോട്ടലില്‍ അതിക്രമം കാണിക്കുകയായിരുന്നു. Also Read ; സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; പവന് 240 രൂപ വര്‍ദ്ധിച് എസ്‌ഐ ഭക്ഷണം പാഴ്‌സല്‍ വാങ്ങിയ ശേഷം പണം നല്‍കാതിരുന്നതാണ് സംഭവങ്ങളുടെ തുടക്കം. ഈ ഹോട്ടലില്‍ നിന്ന് എസ്‌ഐ സ്ഥിരമായി ഇങ്ങനെ ഭക്ഷണം വാങ്ങിയിരുന്നെന്നാണ് വിവരം. ഇനി […]