December 21, 2025

ആസിഡ് ആക്രമണം ; സ്ത്രീക്ക് പരിക്കേറ്റു, മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്: പാലക്കാട് ഒലവക്കോട് താണാവില്‍ ആസിഡ് ആക്രമണം. ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ക്കിനിയ്ക്കാണ് ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റത്.ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ബര്‍ക്കിനിയുടെ മുന്‍ ഭര്‍ത്താവാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ബര്‍ക്കിന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..