October 26, 2025

കൊടകര കുഴല്‍പ്പണ കേസ് ; പണം കൈകാര്യം ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ട് : തിരൂര്‍ സതീഷ്

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തില്‍ ഉറച്ച് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കൊടകര കുഴല്‍പ്പണ കേസിലെ മുഴുവന്‍ സത്യങ്ങളും പോലീസിനോട് പറയുമെന്നും തിരൂര്‍ സതീഷ് പറഞ്ഞു. അതോടൊപ്പം പണം കൈകാര്യം ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂര്‍ ബിജെപി ഓഫീസില്‍ കോടികള്‍ക്ക് കാവല്‍ നിന്നെന്ന് വെളിപ്പെടുത്തിയ സതീഷ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസില്‍ പണമൊഴുകുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം സാമ്പത്തിക ക്രമക്കേടില്‍ നടപടി എടുത്തെന്ന വാദം തെറ്റാണെന്നും […]