December 20, 2025

കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം ; സൗബിന് കുരുക്ക് മുറുകുന്നു,നടനെ ചോദ്യംചെയ്‌തേക്കും

കൊച്ചി: കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് സൗബിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.രാവിലെ തുടങ്ങിയ പരിശോധന രാത്രി ഏറെ വൈകുവോളം നീണ്ടു നിന്നിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ […]