കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം : കെ മുരളീധരന്‍
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍. കുഴല്‍പ്പണ ആരോപണം വെറും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള ആരോപണം മാത്രമായി അവസാനിക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാര്‍ അന്വേഷിച്ച ശേഷം ഇഡിയോട് അന്വേഷണത്തിന് ആവശ്യപ്പെടണമെന്നും തയ്യാറാകാത്ത പക്ഷം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. Also Read ; ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെ സര്‍ജറി ; 14 കാരന്റെ വയറ്റില്‍ ബാറ്ററി, ബ്ലേഡ് ഉള്‍പ്പെടെ 65 സാധനങ്ങള്‍ ‘പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. ഇത്തരത്തിലാണെങ്കില്‍ കേരളത്തിലേക്ക് പണമൊഴുകും. […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































