January 29, 2026

കൊച്ചി കാക്കനാട് ബസും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം; ഏഴുപേര്‍ക്ക് പരിക്ക്

കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ സമയത്ത് ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Also Read; പിപി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും, എതിര്‍ത്ത് കക്ഷി ചേരാന്‍ നവീന്റെ കുടുംബം പുക്കാട്ടുപടി ഭാഗത്തുനിന്ന് വന്ന ബസിലാണ് ടോറസ് ലോറി ഇടിച്ചത്. ടോറസ് ലോറി അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടമുണ്ടാക്കിയതെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. Join […]

കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ രോഗ ബാധയില്‍ പരിശോധനാഫലം ലഭിച്ച ശേഷം നടപടിയെന്ന് ആരോഗ്യവകുപ്പ്

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ രോഗ ബാധയില്‍ പരിശോധനാ ഫലം ലഭിച്ച ശേഷം നടപടിയെന്ന് ആരോഗ്യ വകുപ്പ്. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് കണക്കുകള്‍ ശേഖരിക്കുന്ന നടപടി തുടങ്ങി. ഫ്ളാറ്റിലെ കുടിവെള്ള സ്രോതസ്സില്‍ ഇ കോളി ബാക്ടീരിയ കലര്‍ന്നിട്ടുണ്ടെന്ന പരിശോധനാ റിപ്പോര്‍ട്ട് രഹസ്യമാക്കിവെച്ചെന്ന ആരോപണവും വിശദമായി പരിശോധിക്കും. സാഹചര്യം പരിശോധിച്ചു അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. Also Read ; തലശ്ശേരി എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു; […]