December 3, 2024

കളമശ്ശേരി സ്‌ഫോടനം: മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു; ഡിജിപി സ്‌ഫോടനസ്ഥലത്ത്

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. അതേസമയം, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംഭവസ്ഥലത്തെത്തി. ഇന്റലിജന്‍സ് ചുമതലയുള്ള എ ഡി ജി പി മനോജ് എബ്രഹാമും ഡി ജി പിക്കൊപ്പമുണ്ട്. ഹെലികോപ്റ്ററില്‍ കളമശ്ശേരിയില്‍ എത്തിയ ഇരുവരും റോഡ് മാര്‍ഗം സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ചു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം കളമശേരിയില്‍ കണ്‍വെന്‍ഷന്‍ […]

കളമശ്ശേരിയിലെ സ്ഫോടനത്തിന് ഉപയോഗിച്ചത് ടൈമര്‍ ബോംബാണെന്ന് പോലീസ് സ്ഥിരീകരിച്ചു

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനത്തിന് ഉപയോഗിച്ചത് ടൈമര്‍ ബോംബാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് ടൈമര്‍, ബാറ്ററി അവശിഷ്ടം, അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം എന്നിവ എന്‍എസ്ജി ബാലിസ്റ്റിക് വിദഗ്ധര്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. ഇതോടെ റിമോട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് വ്യക്തമായി. അമോണിയം നൈട്രേറ്റിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ആസൂത്രിതമായ സ്‌ഫോടനമാണ് നടന്നതെന്ന് വ്യക്തമായി. Join with  metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം നേരത്തെ ഐഇഡി […]

കളമശ്ശേരിയിലെ സ്‌ഫോടനം; ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ആവശ്യമില്ലാത്ത പ്രചരണങ്ങള്‍ നടത്തരുതെന്ന് വി ഡി സതീശന്‍

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ആവശ്യമില്ലാത്ത പ്രചരണങ്ങള്‍ നടത്തരുതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഊഹിച്ച് ഓരോ അഭിപ്രായങ്ങള്‍ പറഞ്ഞ് വിഷയത്തെ വഷളാക്കരുത്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും സൂക്ഷ്മതയോടെ അന്വേഷണം നടത്തേണ്ടതുമായ സംഭവമാണ് കളമശ്ശേരിയിലുണ്ടായത്. ഇക്കാര്യത്തില്‍ എന്തായാലും ദുരൂഹതയുണ്ട്. അത് പോലീസ് കൃത്യമായി അന്വേഷിച്ച് വിവരങ്ങള്‍ നല്‍കട്ടെയെന്നും അദ്ദേഹം കളമശ്ശേരിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘സ്ഫോടനമുണ്ടായി എന്നത് യാഥാര്‍ഥ്യമാണ്. സ്ഫോടനത്തെത്തുടര്‍ന്ന് തീയുണ്ടായി. തീയില്‍ കരിഞ്ഞാണ് ഒരുസ്ത്രീ മരിച്ചത്. ബാക്കിയുള്ളവര്‍ക്ക് പൊള്ളലേറ്റു. നമ്മള്‍ ആദ്യംകൊടുക്കേണ്ട മുന്‍ഗണന ആശുപത്രിയിലുള്ളവര്‍ക്ക് […]

കളമശേരിയിലെ സ്‌ഫോടനം; കേന്ദ്രം ഇടപെടുന്നു, പൊട്ടിയത് ടിഫിന്‍ ബോക്‌സില്‍ വെച്ച ബോംബ്

ന്യൂഡല്‍ഹി: കളമശേരി സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തോട് വിശദ വിവരങ്ങള്‍ ആരാഞ്ഞു. ഇതിനിടെ സംസ്ഥാനത്തെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രഥമിക അന്വേഷണം തുടങ്ങി. ഭീകരാക്രമണ സാധ്യത അടക്കം പരിശോധിക്കാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇസ്രായേല്‍ ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ടു കേരളത്തില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങളുള്‍പ്പെടെ കേന്ദ്രം നിരീക്ഷിച്ചുവരികയായിരുന്നു. കൂടാതെ ഡല്‍ഹിയില്‍നിന്ന് എന്‍എസ്ജിയുടെയും എന്‍ഐഎ യുടെയും ഉന്നത ഉദ്യോഗസ്ഥര്‍ കളമശേരിയിലെത്തും. അഞ്ചംഗ സംഘമാണ് കളമശേരിയിലെത്തുക. Also Read; കളമശ്ശേരി സ്‌ഫോടനം; ഫലസ്തീന്‍വിഷയവുമായി […]