എന്‍ജിനില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് കിലോമീറ്ററുകള്‍
രാമനാട്ടുകര: എന്‍ജിനില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് കിലോമീറ്ററുകള്‍. ചൊവ്വാഴ്ച രാവിലെ 8.10 ന് പുറപ്പെട്ട കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഫറോക്ക് സ്‌റ്റേഷനിലിലെത്തിയപ്പോഴാണ് എന്‍ജിനില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. കല്ലായി സ്‌റ്റേഷന്‍ കഴിഞ്ഞ് അല്‍പം മാറി ഒരു അപകടമുണ്ടായതായി ലോക്കോ പൈലറ്റ് വിവരം നല്‍കിയതായി ഫറോക്ക് റെയില്‍വേ സ്‌റ്റേഷന്‍ മാനോജര്‍ എസ് എസ് മനോജ് പറഞ്ഞു. പക്ഷേ മൃതദേഹം എഞ്ചിനിലെ കപ്ലിങ്ങില്‍ കുടുങ്ങിക്കിടക്കുന്ന വിവരം ട്രെയിനിലുള്ളവര്‍ അറിഞ്ഞിരുന്നില്ല. യുവാവിന്റെ അരയ്ക്കുതാഴെ നഷ്ടപ്പെട്ട നിലയിലായിരുന്നു. മൃതദേഹം […]





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































