‘മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം, കുടുംബത്തെ സഹായിക്കാമെന്ന് പറഞ്ഞ് പ്രദീപ് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും’ പതിനഞ്ചുകാരിയുടെ അമ്മ
കാസര്‍കോട്: മരിച്ചനിലയില്‍ കണ്ടെത്തിയ പതിനഞ്ചുകാരിയുടെയും ഓട്ടോറിക്ഷ ഡ്രൈവറായ 42കാരന്‍ പ്രദീപ് കുമാറിന്റെയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. മകള്‍ക്ക് എന്താണ് സംഭവിച്ചെന്ന് കണ്ടെത്തണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കുടുംബത്തെ സഹായിക്കാമെന്ന് പറഞ്ഞ് പ്രദീപ് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. ഇയാള്‍ക്കെതിരെ രണ്ട് വര്‍ഷം മുമ്പ് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയേയും നാല്‍പ്പത്തിരണ്ടുകാരനെയും കാണാതായത്. മരത്തില്‍ തൂങ്ങിയ നിലയില്‍ കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ […]