ഒടുവില്‍ വി സി മോഹനന്‍ കുന്നുമ്മല്‍ കേരള സര്‍വകലാശാലയിലെത്തി: തടയാതെ എസ് എഫ് ഐ

തിരുവനന്തപുരം: കേരളാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സര്‍വകലാശാലയിലെത്തി. വന്‍ പോലീസ് സന്നാഹത്തിനു നടുവിലാണ് വി സി സര്‍വകലാശാലയിലെത്തിയത്. എസ്എഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വകലാശാലയില്‍ വരാതെ വിട്ടുനില്‍ക്കുകയായിരുന്നു വി സി മോഹനന്‍ കുന്നുമ്മല്‍. വി സി വന്നാല്‍ തടയുമെന്ന് നേരത്തെ എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് പ്രതിഷേധമൊന്നും ഉണ്ടായില്ല. വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടാന്‍ വന്ന വി സിയെ തടയേണ്ടതില്ലെന്നും ഈ ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കണമെന്നുമാണ് വിഷയത്തില്‍ എസ്എഫ്‌ഐ സ്വീകരിച്ചിരിക്കുന്ന നിലപാട്. Also Read; ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള […]