October 25, 2025

കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തില്‍ കേരളീയവേഷം വേണം

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന സെക്രട്ടേറിയറ്റിലെ സമ്മേളനത്തില്‍ കേരളീയ വേഷം വേണമെന്ന് ഭരണഭാഷാ വകുപ്പ്. സര്‍ക്കുലറും ഇറക്കി. സാധാരണയായി സര്‍ക്കാര്‍ പരിപാടികളില്‍ ഏത് വസ്ത്രം ധരിക്കണമെന്നതില്‍ നിബന്ധനകള്‍ ഉണ്ടായിട്ടില്ല. രാഷ്ട്രപതി ശബരിമലയില്‍; ദര്‍ശന ക്രമത്തില്‍ മാറ്റം എന്നാല്‍ ഏതാണ് കേരളീയ വേഷമെന്നും സര്‍ക്കുലറില്‍ വ്യക്തമായി പറഞ്ഞിട്ടില്ല. നവംബര്‍ ഒന്നിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മലയാളദിന-ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിര്‍വഹിക്കുന്നത്.