October 25, 2025

കൊടകര കുഴല്‍പ്പണക്കേസില്‍ പോലീസ് വാദം തള്ളി ഇ ഡി കുറ്റപത്രം; പണം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതല്ലെന്നും കണ്ടെത്തല്‍

ആലപ്പുഴ: കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഇ ഡി. പോലീസ് കണ്ടെത്തല്‍ തള്ളി കലൂര്‍ പിഎംഎല്‍എ കോടതിയിലില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത് ആകെ 23 പ്രതികളാണുള്ളതെന്നാണ്. ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ദര്‍മരാജ്, ഡൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിച്ചെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. Also Read; സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; 2016 ന് ശേഷം കെഎസ്ആര്‍ടിസി കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ട് പണം ബിജെപി […]

‘സതീശിന് പിന്നില്‍ താനാണെന്ന് വരുത്തി തീര്‍ക്കുകയാണ്’ കൊടകര കുഴല്‍പ്പണക്കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍. തിരൂര്‍ സതീശിന് പിന്നില്‍ താനാണെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. രേഖയില്ലാതെയാണ് തനിക്കെതിരെ വലിയ ആരോപണം ഉന്നയിക്കുന്നത്. സതീശിന്റെ പിറകില്‍ ശോഭയാണെന്ന് ചാര്‍ത്തി നല്‍കുകയാണ്. മാധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. തന്റെ ജീവിതം വെച്ച് കളിക്കാന്‍ ഒരാളെയും ഞാന്‍ അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രന്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. Also Read; രാഷ്ട്രീയ ഗുണ്ടകള്‍ തന്നെ അക്രമിച്ചുവെന്ന് എന്തുകൊണ്ട് സുരേഷ് ഗോപി നേരത്തെ […]

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടായേക്കും

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണം സംബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇന്നുണ്ടായേക്കും. പോലീസിന് തുടരന്വേഷണം എത്രമാത്രം സാധ്യമാകും എന്ന കാര്യത്തിലും സംശയങ്ങളുണ്ട്. ഇത് സംബന്ധിച്ച് നിയമോപദേശവും പോലീസ് തേടിയിട്ടുണ്ട്. നിലവില്‍ കവര്‍ച്ച സംബന്ധിച്ച അന്വേഷണമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം പോലീസിന് സാധ്യമാകില്ല. പബ്ലിക് മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് പ്രധാനമായും അന്വേഷണം നടക്കേണ്ടത്. കൊടകര കുഴല്‍പ്പണ കേസില്‍ ഇനി നടക്കേണ്ടത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

‘കൊടകര കുഴല്‍പ്പണ കേസിലെ വെളിപ്പെടുത്തല്‍ ഗുരുതരം , ഇ ഡി അന്വേഷിക്കണം’: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസിലെ വെളിപ്പെടുത്തലില്‍ ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കൊടകര കേസ് ഇഡി അന്വേഷിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. എല്ലാം നടന്നത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതിയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. Also Read; ഇനി വേഗം അല്‍പം കൂടും…. കൊങ്കണ്‍ വഴിയോടുന്ന ട്രെയിനുകള്‍ക്ക് പുതിയ സമയം ഈ തെരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്. ഇഡിക്കാണ് കേസ് അന്വേഷിക്കാന്‍ കഴിയുകയെന്ന് ചൂണ്ടിക്കാട്ടിയ […]