പാകിസ്താന്‍ പൗരത്വം ഉള്ളവര്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു
കോഴിക്കോട്: പാകിസ്താന്‍ പൗരത്വം ഉള്ളവര്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് പോലീസ് പിന്‍വലിച്ചു. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. മൂന്നുപേര്‍ക്കാണ് കോഴിക്കോട് റൂറല്‍ പോലീസ് പരിധിയില്‍ നോട്ടീസ് നല്‍കിയത്. കൊയിലാണ്ടി സ്വദേശി ഹംസ, വടകര സ്വദേശി കുഞ്ഞിപ്പറമ്പത്ത് ഖമറുന്നിസ, സഹോദരി അസ്മ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരുന്നത്. കേരളത്തില്‍ ജനിച്ച ഹംസ, തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കായി പാകിസ്താനിലേക്ക് പോയതിന് ശേഷമാണ് പാക് പൗരത്വം സ്വീകരിച്ചത്. 1965-ലാണ് ഹംസ പാകിസ്താനിലേക്ക് പോയത്. കറാച്ചിയില്‍ കട നടത്തിയിരുന്ന സഹോദരനൊപ്പം ജോലി ചെയ്യുകയും […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































