കോഴിക്കോട്ടും നവകേരള സദസ്സിന് ആളെയെത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍

കോഴിക്കോട്: നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസുകള്‍. കോഴിക്കോട്ടും ബാലുശേരിയിലുമാണ് നവകേരള സദസിന് പരിപാടിയിലേക്ക് സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിച്ചത്. കോഴിക്കോട് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയിലേക്കും ആളുകളെ ബസില്‍ എത്തിക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നു. നവകേരള സദസില്‍ ആളുകളെ എത്തിക്കാന്‍ സംഘാടക സമിതി ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസുകള്‍ […]

കൊച്ചിയിലേതുപോലെ കോഴിക്കോട്ടും പൊട്ടിക്കും; കോഴിക്കോട് കളക്ടര്‍ക്ക് മാവോയിസ്റ്റിന്റെ ഭീഷണിക്കത്ത്

കോഴിക്കോട്: കൊച്ചിയിലേതുപോലെ കോഴിക്കോട്ടും സ്‌ഫോടനം നടത്തുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് മാവോയിസ്റ്റിന്റെ ഭീഷണിക്കത്ത്. കൊച്ചി കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തില്‍ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും സ്‌ഫോടനം നടത്തുമെന്ന ഭീഷണിയുമായി കാഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. പിണറായി പോലീസിന്റെ വേട്ട തുടര്‍ന്നാല്‍ കോഴിക്കോട്ടും പൊട്ടിക്കും, സൂക്ഷിച്ചോ എന്നാണ് കത്തിലെ ഭീഷണി. പേരു വച്ചാണ് കത്ത് അയച്ചിരിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അടുത്തയാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ് […]

കോഴിക്കോട് വവ്വാലുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നിപ ബാധിത പ്രദേശത്തുനിന്ന് ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ ബാധിത പ്രദേശമായിരുന്ന മരുതോങ്കരയില്‍നിന്ന് ശേഖരിച്ച സാംപിളുകളിലാണ് നിപ ആന്റിബോഡി കണ്ടെത്തിയത്. മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശീയന്‍ നിപ്പയുടെ വകഭേദമാണ് കേരളത്തില്‍ കണ്ടുവരുന്നത്. ഇക്കാര്യം പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നടത്തിയ പരിശോധയില്‍ സ്ഥിരീകരിച്ചിരുന്നു. സാധാരണ രോഗബാധിതരാകുന്നവരില്‍ 70 ശതമാനം മുതല്‍ 90 ശതമാനം വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന വൈറസ് വകഭേദമാണിത്. […]

നിപ ബാധിച്ച രണ്ട് പേരും നെഗറ്റീവ്, ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേരും ഇന്ന് ആശുപത്രി വിടും. മരിച്ച മരുതോങ്കര സ്വദേശിയുടെ ഒമ്പത് വയസുള്ള മകനും മാതൃസഹോദരനും നിപ നെഗറ്റീവായി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പത് വയസ്സുകാരന്‍ നിപയെ അതിജീവിച്ചത് ആരോഗ്യവകുപ്പിന് വലിയ ആശ്വാസമാണ്. പ്രോട്ടോകോള്‍ പ്രകാരമുളള രണ്ട് റിസള്‍ട്ടുകളും നെഗറ്റീവായതോടെയാണ് ഇവര്‍ ആശുപത്രി വിടുന്നത്. ഇതിനിടെ പരിശോധനക്കയച്ച വവ്വാല്‍ സാമ്പിളുകളില്‍ നിപ വൈറസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ വവ്വാല്‍ ഉള്‍പ്പെടെ വിവിധ ജീവികളുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിരുന്നു. ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് […]