November 21, 2024

മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ എംഎല്‍എ സച്ചിന്‍ദേവിനെതിരെ സാക്ഷിമൊഴി

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ എംഎല്‍എ സച്ചിന്‍ദേവിനെതിരെ സാക്ഷിമൊഴി.സംഭവം നടക്കുമ്പോള്‍ എംഎല്‍എ ബസില്‍ കയറിയെന്നും തമ്പാവൂര്‍ ഡിപ്പോയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെന്നുമാണ് മൊഴിയുള്ളത്.എംഎല്‍എ ബസില്‍ കയറിയ കാര്യം കണ്ടക്ടര്‍ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ട്രിപ്പ് ഷീറ്റിന്റെ പകര്‍പ്പും കണ്ടക്ടര്‍ ഹാജരാക്കി.ഇതുസംബന്ധിച്ച് ബസ്സിലെ കണ്ടക്ടറും യാത്രക്കാരുമാണ് മൊഴി നല്‍കിയിരിക്കുന്നത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായ പശ്ചാത്തലത്തില്‍ കൂടതല്‍ […]

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ കുടുംബവഴക്ക്; ഭര്‍ത്താവ് ജനാലവഴി റോഡിലേക്ക് ചാടി, കാലൊടിഞ്ഞു

കോട്ടയം: ഭാര്യയുമായി വഴക്കിട്ട് യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടി. ഇദ്ദേഹത്തിന്റെ കാല്‍ ഒടിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് 4.30-നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ നാട്ടകത്തിന് സമീപമാണ് സംഭവം. സാരമായി പരിക്കേറ്റ വൈക്കം ഇടയാഴം സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read;ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി ചങ്ങനാശ്ശേരിമുതല്‍ ഇയാളും ഭാര്യയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു. നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോള്‍ ബസിനുള്ളില്‍നിന്ന് ഇറങ്ങണമെന്ന് […]

ഓണ്‍ലൈന്‍ റിസര്‍വേഷനില്‍ പുതിയ പരിഷ്‌കാരം ; സര്‍വീസ് വൈകിയാല്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുമെന്ന് കെഎസ്ആര്‍ടിസി

യാത്രക്കാര്‍ക്ക് കൂടുതല്‍ ആശ്വാസകരമായ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പരിഷ്‌കാരങ്ങളുമായി കെഎസ്ആര്‍ടിസി. നിലവിലുള്ള റീഫണ്ട് നിയമങ്ങള്‍ക്കു പുറമെ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പോളിസി പരിഷ്‌കരിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. Also Read ; അവയവക്കച്ചവടം ; കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുക്കുമെന്ന് സൂചന, ഇരയായവരില്‍ ഒരു മലയാളിയും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സേവനദാതാവ് മൂലമുണ്ടാകുന്ന സാങ്കേതികപിഴവുകള്‍ക്ക് സേവനദാതാവില്‍ നിന്നുതന്നെ പിഴ ഈടാക്കി തുക യാത്രക്കാര്‍ക്ക് നല്‍കും. സര്‍വീസ് റദ്ദാക്കല്‍ […]

മേയറുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും : ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തര്‍ക്കത്തില്‍ മേയറുടെ രഹസ്യ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് അപേക്ഷ നല്‍കി.ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിലാണ് നടപടി. Also Read ; ഒരേസമയം നായകനും ഇതിഹാസവുമായയാള്‍; സുനില്‍ ഛേത്രിയേക്കുറിച്ച് രണ്‍വീര്‍ സിംഗ് ഓവര്‍ടേക്കിങ്ങുമായി ബന്ധപ്പെട്ടല്ല തര്‍ക്കമെന്നും സ്ത്രീകളോട് മോശമായി പെരുമാറിയത് കൊണ്ടാണ് പരസ്യമായി പ്രതികരിച്ചതെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവ് അസഭ്യം പറഞ്ഞുവെന്നത് നുണയാണ്. […]

കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസര്‍ പരിശോധന : ഡ്രൈവര്‍മാര്‍ മുങ്ങുന്നു

കൊല്ലം: കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസര്‍ പരിശോധനയെ ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു.മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ കെഎസ്ആര്‍ടിസി ഏര്‍പ്പാടാക്കിയതാണ് ബ്രീത്ത്അനലൈസര്‍. ഇതോടെ പല ഡിപ്പോയിലും സര്‍വീസുകള്‍ മുടങ്ങി.ഗതാഗത മന്ത്രിയുടെ സ്വന്തം മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലും സര്‍വീസ് മുടങ്ങി. ബ്രീത്ത്അനലൈസറില്‍ പൂജ്യത്തിനുമുകളില്‍ റീഡിങ് കാണിച്ചാല്‍ സസ്‌പെന്‍ഷനാണ് ശിക്ഷ ഇതുകൊണ്ടാണ് ഡ്രൈവര്‍മാര്‍ ഡ്യൂട്ടിക്ക് എത്താത്തത്. ബ്രത്തലൈസര്‍ പരിശോധനയ്ക്ക് വിജിലന്‍സ് സംഘം എത്തുന്ന വിവരം അറിഞ്ഞാല്‍ തലേദിവസം മദ്യപിച്ച ഡ്രൈവര്‍മാര്‍ പോലും ഡ്യൂട്ടിക്ക് എത്താറില്ല.കാരണംപോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ ‘ഊതിക്കല്‍’ പരിശോധനയില്‍, 100 […]

കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി; സെക്രട്ടേറിയറ്റ് മാര്‍ച്ചിനൊരുങ്ങി ബിഎംഎസ് യൂണിയന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി. ജീവനക്കാര്‍ക്ക് ഇതുവരെ ഏപ്രില്‍ മാസത്തെ ശമ്പളം ലഭിച്ചില്ല. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ഒറ്റത്തവണയായി തന്നെ ശമ്പളം നല്‍കുമെന്നായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഉറപ്പ്. എന്നാല്‍ അതും പാലിക്കപ്പെട്ടില്ല. ഇതോടെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ് ബിഎംഎസ്. Also Read ;സമരം തീര്‍ന്നെങ്കിലും വിമാനം പറക്കില്ല; അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് നാളെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് ബിഎംഎസ് യൂണിയന്റെ […]

കെഎസ്ആര്‍ടിസി ബസുംടോറസും കൂട്ടിയിടിച്ചു, നിരവധിപേര്‍ക്ക് പരിക്ക്, ടോറസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു

തൃശ്ശൂര്‍: കുന്നംകുളം കുറുക്കന്‍ പാറയില്‍ കെഎസ്ആര്‍ടിസി ബസും ടോറസും കൂട്ടിയിടിച്ച് 16ലേറെപ്പേര്‍ക്ക് പരിക്ക്. ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും മണ്ണു കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുതത്ത്. ബസിലുണ്ടായിരുന്ന പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രികന്‍ മരിച്ചു

തച്ചമ്പാറ (പാലക്കാട്): ദേശീയപാതയില്‍ മച്ചാംതോടിനു സമീപം കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഇരുചക്രവാഹനത്തിലെ യാത്രക്കാരന്‍ മരിച്ചു. അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്‍ മാത്യു (60) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച മകളെ സാരമായ പരിക്കുകളോടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അപകടം. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ യദുവിന്റെ ഡ്രൈവിങില്‍ തെറ്റ് സംഭവിച്ചിട്ടില്ല : മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ ഡിപ്പോ മേധാവിക്കും എന്‍ജിനീയര്‍ക്കും വീഴ്ച

തിരുവനന്തപുരം:മേയര്‍ ആര്യ രാജേന്ദ്രനും ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ യദുവിന്റെ ഡ്രൈവിങില്‍ തെറ്റ് സംഭവിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം.എന്നാല്‍ മേയറാണെന്ന് അറിഞ്ഞശേഷവും പ്രോട്ടോക്കോള്‍ പാലിക്കാതെ മേയറോടു തര്‍ക്കിച്ചത് ശരിയല്ലെന്ന കുറ്റമാണ് ഡ്രൈവര്‍ക്കെതിരെ ഉള്ളത്. എന്നാല്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസം ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട ക്യാമറാ ദൃശ്യങ്ങളെ കുറിച്ച് യാതൊരുവിധ പരാമര്‍ശങ്ങളും ഉണ്ടായിരുന്നില്ല.ഇതോടെ കെഎസ്ആര്‍ടിസി വിജിലന്‍സ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് മന്ത്രി മടക്കിയിരുന്നു.അതേസമയം ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് മന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെയാണ് […]

ആര് പറയുന്നതാണ് ശരി? കെഎസ്ആര്‍ടിസി ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും റോഡിന് കുറുകെ കാറിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍, ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും. കേസിലെ നിര്‍ണായക തെളിവ് ശേഖരിക്കാനായി ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസിക്ക് പോലീസ് കത്ത് നല്‍കിയിട്ടുണ്ട്. Also Read ; വാണിജ്യ സിലിണ്ടറിന്റെ വില കുറച്ച് കമ്പനികള്‍ : ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയാല്‍ സിസിടിവി പരിശോധിക്കാനാണ് തീരുമാനം. ബസ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ, അമിത […]