November 21, 2024

സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കാതെ പൊലീസ്; ഡ്രൈവര്‍ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് ഭാഷ്യം. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവര്‍ മോശമായി പെരുമാറിയതിനാലാണ് മേയര്‍ ഇടപെട്ടതെന്നും പൊലീസ് പറയുന്നു. Also Read ;കരുവന്നൂര്‍ കള്ളപ്പണകേസ് : തൊഴിലാളി […]

KSRTC ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി; ലൈംഗീകച്ചുവയോടെ സംസാരിച്ചെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ KSRTC ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദേശം. ഡ്രൈവര്‍ ലൈംഗീകചുവയോടെ സംസാരിച്ചെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഡ്രൈവര്‍ DTOയ്ക്ക് മുമ്പാകെ വിശദീകരണം നല്‍കണം. ഇന്ന് ജോലിക്ക് കയറേണ്ട എന്ന് നിര്‍ദേശം നല്‍കി. പ്രതികരിച്ചത് സ്ത്രീത്വത്തെ അപമാനിച്ചത് കൊണ്ട് എന്ന് ആര്യ രാജേന്ദ്രന്‍. Also Read; ‘പഞ്ചവത്സര പദ്ധതി’ ഓരോ മലയാളിയും കണ്ടിരിക്കണം, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്: ശ്രീനിവാസന്‍ KSRTC ഡ്രൈവര്‍ H L […]

മേയറും എം എല്‍ എയും നടുറോഡില്‍ കെ എസ് ആര്‍ ടി സി തടഞ്ഞ് തര്‍ക്കമുണ്ടാക്കുന്നത് ശരിയാണോ?

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എം എല്‍ എയുമായ സച്ചിന്‍ ദേവും കെ എസ് ആര്‍ ടി സി ഡ്രൈവറുമായി നടുറോഡില്‍ വാക്പോര് നടത്തിയ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കാത്തതാണ് തര്‍ക്കത്തില്‍ കലാശിച്ചതെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ തിരുവനന്തപുരം പ്ലാമൂട് വെച്ചാണ് സംഭവം. വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മേയര്‍ ആര്യ ബസ് തടയുകയായിരുന്നു. മേയറും ഒപ്പമുണ്ടായിരുന്നവരും ഡ്രൈവറെ […]

ലോക്സഭ തെരഞ്ഞെടുപ്പ്; അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി ബസുകള്‍

കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പ് ദിനത്തില്‍ അധിക സര്‍വീസ് നടത്താന്‍ തീരുമാനിച്ച് കെഎസ്ആര്‍ടിസി. വോട്ട് ചെയ്യുന്നതിന് വിവിധ ജില്ലകളിലേക്ക് ആളുകള്‍ യാത്ര ചെയ്യുന്നതിലുള്ള തിരക്ക് പരിഗണിച്ചാണ് കെഎസ്ആര്‍ടിസി ഈ അധിക സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150ലധികം ബസുകളാണ് ഓടിക്കുന്നത്. Also Read ;വയനാട്ടില്‍ വീണ്ടും മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റുകള്‍; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, നിലമ്പൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ ഡിപ്പോകളില്‍ നിന്ന് തൃശൂര്‍, […]

97 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി; 40 പേര്‍ക്ക് ജോലി നഷ്ടമായി , കാരണം മദ്യപാനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വീണ്ടും നടപടി. ജോലിക്കിടെ മദ്യപിച്ചെത്തിയതിനാണ് നടപടി എടുത്തത്. 97 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും 40 താത്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ മാസം ഇതിനു മുമ്പും മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടര്‍ന്ന് 100 ജീവനക്കാര്‍ക്കെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നടപടി സ്വീകരിച്ചിരുന്നു. Also Read ; കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ […]

ഏപ്രില്‍ മാസ റെക്കോര്‍ഡിട്ട് കെഎസ്ആര്‍ടിസി; 8.57 കോടി രൂപയുടെ കളക്ഷന്‍ വരുമാനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍. ഏപ്രില്‍ മാസത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് കളക്ഷനാണ് കെഎസ്ആര്‍ടിസി നേടിയത്. 8.57 കോടി രൂപയാണ് പുതിയ റെക്കോര്‍ഡ്. 2023 ഏപ്രിലില്‍ 8.30 കോടിയാണ് കളക്ഷന്‍ ആ നേട്ടമാണ് ഈ വര്‍ഷം മറികടക്കാനായത്.4324 ബസുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസുകളില്‍ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപ. Also Read ; ദീപശിഖയില് നൂറ് തെളിഞ്ഞു; പാരിസ് ഒളിമ്പിക്‌സിന് ഇനി 100 നാള്‍ കൂടെ കഴിഞ്ഞ വര്‍ഷം 4331 ബസുകള്‍ ഓടിച്ചതില്‍ നിന്നാണ് […]

നിയന്ത്രണംവിട്ട കാര്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

കല്‍പറ്റ: വയനാട് വൈത്തിരിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം. കാര്‍ യാത്രികരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദില്‍, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ ആറു പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ആമിനയുടെ ഭര്‍ത്താവ് ഉമ്മറാണ് കാര്‍ ഓടിച്ചിരുന്നത്. Also Read ; വയോധിക തലയ്ക്കടിയേറ്റ് മരിച്ചു; മൃതദേഹത്തിന് സമീപം മുളകുപൊടി വിതറി ഇന്നു രാവിലെ ആറു മണിയോടെയാണ ് ഈ സംഭവം. നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു […]

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 20 പേര്‍ക്ക് പരിക്ക്

മലപ്പുറം: ദേശീയപാതയിലെ തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20-ലേറെ പേര്‍ക്ക് പരിക്ക് വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ഈ അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. Also Read ; ആനയെഴുന്നള്ളിപ്പ് നിര്‍ദേശങ്ങളുമായി വനം വകുപ്പ്; അപ്രായോഗ്യമെന്ന് പാറമേക്കാവ് -തിരുവമ്പാടി ദേവസ്വങ്ങള്‍ സര്‍വീസ് റോഡിലൂടെ പോകുകയായിരുന്ന ബസ് പത്തടിയിലേറെ താഴ്ചയിലേക്കാണ് മറിഞ്ഞത്. പരിക്കേറ്റവരെ അടുത്തുളള തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ സാരമല്ല. ബസ് അമിതവേഗത്തിലായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. പിറകില്‍ വന്ന ബസ്സിലെ […]

കെഎസ്ആര്‍ടിസിയില്‍ ഇനി മുതല്‍ വെള്ളവും ലഘുഭക്ഷണവും; ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി മാനേജ്‌മെന്റ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി മുതല്‍ ലഘുഭക്ഷണ വും വെള്ളവും ലഭ്യമാക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു.സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള കെഎസ്ആര്‍ടിസി ബസുകളിലാണ് ഈ സൗകര്യമൊരുങ്ങുന്നത്.ഇതിന് വേണ്ടി ഈടാക്കുന്ന പണം ഡിജിറ്റലായും യാത്രക്കാര്‍ക്കും നല്‍കാം. ഇവയുടെ മാലിന്യം കരാര്‍ എടുക്കുന്ന ഏജന്‍സികള്‍ സംഭരിക്കും.പ്രധാനപ്പെട്ട ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് 5 വര്‍ഷത്തേക്കു നല്‍കാനും തീരുമാനമായിട്ടുണ്ട്.ഈ മേഖലയില്‍ മുന്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂവെന്നാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.കാന്റീന്‍ നടത്താനുള്ള സ്ഥലം മാത്രമേ കെഎസ്ആര്‍ടിസി […]

ബസില്‍ കൈ കാണിക്കുന്നവര്‍ അന്നദാതാവ്, സീറ്റുണ്ടെങ്കില്‍ ഏത് സമയത്തും ഏത് സ്ഥലത്തും ബസ് നിര്‍ത്തി നല്‍കണമെന്ന് കെഎസ്ആര്‍ടിസി ഉത്തരവ്

ബസില്‍ സീറ്റുണ്ടെങ്കില്‍ ഏത് സ്ഥലത്തും എത് സമയത്തും ബസ് നിര്‍ത്തി നല്‍കണമെന്ന് കെഎസ്ആര്‍ടിസിയുടെ ഉത്തരവ്. പ്രതിസന്ധിക്കാലത്ത് ടിക്കറ്റ് വരുമാനമാണ് കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിന് അടിസ്ഥാനം. അതിനാല്‍ ബസിന് കൈ കാണിക്കുന്നവര്‍ അന്നദാതാവാണെന്ന് ഓര്‍ത്ത് ബസ് നിര്‍ത്തി നല്‍കണമെന്നും ഉത്തരവിലുണ്ട്. രാത്രി 10 മുതല്‍ രാവിലെ 6:00 വരെ ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തി കൊടുക്കണം. രാത്രി 8:00 മുതല്‍ രാവിലെ 6:00 വരെ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തി കൊടുക്കണം. Also Read ;‘വീട്ടിലിരുന്ന് […]