September 7, 2024

മദ്യനയം ; എക്‌സൈസ് മന്ത്രിയും ബാറുടമകളുമായുള്ള ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ എക്‌സൈസ് മന്ത്രിയുമായുള്ള ബാറുടമകളുടെ ചര്‍ച്ച ഇന്ന് നടക്കും.വിവിധ സംഘടനാ പ്രതിനിധികള്‍ ഇന്ന് മന്ത്രിയെ കാണും. ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും മദ്യനയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുക. Also Read ; മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു അതിനിടെ പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ ആദ്യദിവസത്തില്‍ മദ്യനയ വിവാദത്തില്‍ സഭ സ്തംഭിച്ചിരുന്നു. മദ്യനയത്തില്‍ എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തുവെന്നാണ് […]

ബാറുടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ മുന്‍ അഡ്മിന്‍; തിരുവഞ്ചൂരിന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

കോട്ടയം: ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട്, കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. Also Read ; കൊല്ലത്ത് എണ്ണ ഖനന സാധ്യത പരിശോധിക്കും; കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു ഇടുക്കിയിലെ ബാറുമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അര്‍ജുന്‍ അംഗമാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അര്‍ജുന്‍ രാധാകൃഷ്ണന്റെ ഭാര്യാ പിതാവ് ബാര്‍ ഉടമയാണ്. മൂന്ന് പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടും അര്‍ജുന്‍ അന്വേഷണവുമായി സഹകരിച്ചില്ല. […]

കേരള നിയമസഭാ സമ്മേളനം തുടങ്ങി ; ബാര്‍കോഴ, സിഎംആര്‍എല്‍ വിവാദങ്ങളില്‍ അടിയന്തരപ്രമേയ നോട്ടീസ്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച സമ്മേളനത്തിന്റെ ചോദ്യോത്തരവേള അവസാനിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് സഭാ സമ്മേളനം. ബാര്‍ കോഴ, സിഎംആര്‍എല്‍ എന്നീ വിവാദങ്ങള്‍ സഭയില്‍ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം. ഇതിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍വിജയം പ്രതിപക്ഷത്തിന് കരുത്ത് പകരും. മദ്യനയവുമായി ബന്ധപ്പെട്ട് റോജി എം ജോണ്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് […]

മദ്യനയം : ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും പറയുന്നത് പച്ചക്കള്ളം, ടൂറിസം വകുപ്പ് സൂം മീറ്റിംഗ് നടത്തി, വി ഡി സതീശന്‍

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്. മന്ത്രിമാര്‍ കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും ടൂറിസം വകുപ്പ് സൂം മീറ്റിംഗ് നടത്തിയെന്നും വകുപ്പ് ഇടപെടല്‍ നടത്തിയെന്നത് വ്യക്തമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിനെ മറികടന്ന് എങ്ങനെയാണ് വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം ചോദിച്ചു. കെ എം മാണിക്കെതിരായ ആരോപണം വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച മാതൃക ഈ സര്‍ക്കാര്‍ എന്ത്‌കൊണ്ട് സ്വീകരിക്കുന്നില്ലെന്നും എന്തിനാണ് ടൂറിസം വകുപ്പ് അനാവശ്യ വേഗത കാണിച്ചതെന്നും […]