ഐടി പാര്‍ക്കുകളില്‍ മദ്യശാല ഉടന്‍ എത്തും ; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക്‌ നിയമസഭാ അംഗീകാരം , രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടര്‍ നടപടിയുണ്ടാകും.എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാരിന്റെ ഈ നീക്കം. ഐ ടി പാര്‍ക്കുകള്‍ക്ക് എഫ്എല്‍ 4 സി ലൈസന്‍സ് നല്‍കും. ലൈസന്‍സ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ഐടി പാര്‍ക്ക് നേരിട്ടോ, പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നല്‍കും. Also Read ; പ്രജ്വല്‍ രേവണ്ണയുടെ […]

മദ്യശാല തുറക്കാന്‍ തീരുമാനമെടുത്ത് റിയാദ്

റിയാദ്: കാലങ്ങളായി മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ ചരിത്രത്തിലാദ്യമായി റിയാദില്‍ മദ്യശാല തുറക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ് രാജ്യം. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്ക് മാത്രം മദ്യം ലഭിക്കുന്നതിന് വേണ്ടിയാണ് മദ്യശാല തുറക്കുന്നത്. മദ്യം വാങ്ങുന്നതിനായി നയതന്ത്രജ്ഞര്‍ മൊബൈല്‍ വഴി രജിസ്റ്റര്‍ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് എടുക്കുകയും വേണം. പിന്നീട് പ്രതിമാസ ക്വാട്ട അനുസരിച്ച് മദ്യം വിതരണം ചെയ്യുമെന്നാണ് വിവരം. അടുത്ത ആഴ്ചയാണ് സ്റ്റോര്‍ തുറക്കുന്നത്. എംബസികളും നയതന്ത്രജ്ഞരും […]