October 16, 2025

എംടിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകള്‍ ചലിപ്പിച്ചുവെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. മറ്റുകാര്യങ്ങള്‍ ഇന്നലത്തേത് പോലെ മാറ്റമില്ലാതെ തുടരുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനുപിന്നാലെ എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി പുറത്തുവിട്ട […]

സിനിമയില്‍ നിന്ന് സാഹിത്യത്തിലേക്ക്; കവിതാ സമാഹാരവുമായി പ്രണവ് മോഹന്‍ലാല്‍

കൊച്ചി: മലയാള സിനിമയുടെ പ്രിയനടന്‍ മോഹന്‍ലാലിന്റെ മകന്‍ എന്നതിലുപരി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് പ്രണവ് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറമെ മുഴുവന്‍ സമയവും യാത്രയിലായിലായിരിക്കുന്ന പ്രണവിനെ പല സ്ഥലങ്ങളില്‍ നിന്നും പലയാളുകള്‍ കണ്ടതുമായി ബന്ധപ്പെട്ട വീഡിയോയെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. Also Read ; ആമയുടെ തോട് പൊട്ടി; സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ച് ഡോക്ടര്‍മാര്‍. അങ്ങനെ ഇരിക്കുബോഴാണ് പുതിയ ഒരു സര്‍പ്രൈസുമായി താരം വരുന്നത്. ഇന്‍സ്റ്റഗ്രാമം പോസ്റ്ററിലൂടെയാണ് താരം ഇഈ കാര്യം പങ്കുവെച്ചിരിക്കുന്നത്. കാണുമ്പോള്‍ സിനിമയുടെ പോസ്റ്റര്‍ എന്ന് […]

എഴുത്തച്ഛന്‍ പുരസ്‌കാരം പ്രൊഫ. എസ് കെ വസന്തന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രൊഫ. എസ് കെ വസന്തന്‍ അര്‍ഹനായി. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്‌കാരം. സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്നതാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 89-ാം വയസിലാണ് എസ് കെ വസന്തനെ തേടി പുരസ്‌കാരമെത്തുന്നത്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം മികച്ച അധ്യാപകന്‍, വാഗ്മി, ഗവേഷണ മാര്‍ഗദര്‍ശി തുടങ്ങിയ നിലകളിലുള്ള സംഭാവനകള്‍ കൂടി […]