December 20, 2025

ശ്രീനിവാസന്‍ അന്തരിച്ചു; മലയാളത്തിന്റെ ബഹുമുഖപ്രതിഭയ്ക്ക് വിട

കൊച്ചി: ചിരിപ്പിച്ചും ചിന്തിപ്പിച്ചും അരനൂറ്റാണ്ട് നടനും സംവിധായകനും തിരക്കഥാകൃത്തുമായി അരങ്ങുവാണ ശ്രീനിവാസന്‍ (69) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ 8.30ഓടെയായിരുന്നു അന്ത്യം. ഭാര്യ: വിമല. മക്കള്‍: വിനീത് ശ്രീനിവാസന്‍ (സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകന്‍), ധ്യാന്‍ ശ്രീനിവാസന്‍ (സംവിധായകന്‍, അഭിനേതാവ്). മരുമക്കള്‍: ദിവ്യ, അര്‍പ്പിത.