December 20, 2025

കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം ; സൗബിന് കുരുക്ക് മുറുകുന്നു,നടനെ ചോദ്യംചെയ്‌തേക്കും

കൊച്ചി: കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് സൗബിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.രാവിലെ തുടങ്ങിയ പരിശോധന രാത്രി ഏറെ വൈകുവോളം നീണ്ടു നിന്നിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ […]

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. എറണാംകുളം ഒന്നാം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്‍മേലാണ് കേസെടുത്തിരിക്കുന്നത്.ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അരൂര്‍ സ്വദേശി സിറാജിന്റെ പരാതിയില്‍ പറവ ഫിലിംസിന്റേയും, പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. സിനിമക്കായി ഏഴ് കോടി മുടക്കിയെന്നും എന്നാല്‍ ലാഭവിഹിതമോ മുടക്ക് മുതലോ നല്‍കാതെ കബളിപ്പിച്ചുവെന്നുമായിരുന്നു സിറാജിന്റെ പരാതിയില്‍ പറയുന്നത്. ഇത് കൂടാതെ ഒടിടി പ്ലാറ്റ്‌ഫോം റൈറ്റ്‌സ് നല്‍കിയതിലൂടെ 20 […]