മഞ്ഞുമ്മല്‍ ബോയ്‌സിനായി നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് പോലീസ് ; അക്കൗണ്ടില്‍ എത്തിയത് 28 കോടി, ചെലവായത് 19 കോടി
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്കായി നിര്‍മ്മാതാക്കളായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ള പറവ ഫിലിംസ് സ്വന്തം കയ്യില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പോലീസിന്റെ കണ്ടെത്തല്‍. സൗബിന്‍ ഉള്‍പ്പെടെയുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് പോലീസിന്റെ കണ്ടെത്തല്‍. സിനിമ നിര്‍മ്മിക്കാനായി നിരവധി പേര്‍ ചേര്‍ന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും ആകെ സിനിമയ്ക്ക് ചെലവായത് 19 കോടിക്ക് താഴെയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. Also Read ; ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുന്നു […]