മനു തോമസിന്റെ വിവാദങ്ങള്‍ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇന്ന്; പി ജയരാജന്‍ പങ്കെടുക്കും

കണ്ണൂര്‍: മനു തോമസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇന്ന്. പി ജയരാജനെതിരെയുള്ള മനു തോമസിന്റെ ആരോപണം യോഗത്തില്‍ ചര്‍ച്ചയായേക്കും. പി ജയരാജനും യോഗത്തില്‍ പങ്കെടുക്കും. മനു തോമസ് ഉയര്‍ത്തിയ ആരോപണങ്ങളോടോ അതിന് ചുവടുപിടിച്ചെത്തിയ വിവാദങ്ങളോടോ സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്. ജില്ലാ സെക്രട്ടറി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതിന് ശേഷം പി ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടതില്‍ മറ്റ് നേതാക്കള്‍ക്ക് […]

യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിനെതിരെ മനു തോമസ് നല്‍കിയ പരാതി പുറത്ത്

കണ്ണൂര്‍ : കണ്ണൂരിലെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതി പുറത്ത്. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിനോടു ചേര്‍ന്ന് എം ഷാജര്‍ തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ശബ്ദരേഖ ജില്ലാ കമ്മറ്റിക്ക് ലഭിച്ചതായി മനു തോമസ് പരാതിയില്‍ പറയുന്നുണ്ട്. മൂന്ന് തവണ ഇതുമായി ബന്ധപ്പെട്ട് പരാതി ജില്ലാ കമ്മറ്റിയില്‍ ഉന്നയിച്ചെന്നും എന്നാല്‍ പരാതി അന്വേഷിക്കാന്‍ ഒരുവര്‍ഷത്തോളം കമ്മിറ്റി തയ്യാറായില്ലെന്നും മനുതോമസിന്റെ പരാതിയില്‍ […]