അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ; പരാതി നല്‍കി അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോയ്‌ക്കെതിരെ പരാതി നല്‍കി അതിജീവിത. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. കേസിലെ പ്രതിയായ മാര്‍ട്ടിന്‍ അതിജീവിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. പോറ്റിയേ കേറ്റിയേ പാരഡി പാട്ട്; അന്വേഷണത്തിന് ഓപ്പറേഷന്‍ വിങ് ഇതില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഡിഐജി ഹരിശങ്കറിനാണ് പരാതി നല്‍കിയത്. പരാതിക്കൊപ്പം വീഡിയോ ലിങ്കുകളും കൈമാറി. അതിജീവിതയുടെ പരാതിയില്‍ പൊലീസ് ഉടന്‍ കേസെടുക്കും. […]





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































