വീണയുടെ മൊഴിയെടുത്തത് പ്രഹസനമെന്ന് വി ഡി സതീശന്‍; പ്രതീക്ഷയില്ലെന്ന് കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനില്‍ നിന്നും എസ്എഫ്‌ഐഒ അന്വേഷണ സംഘം മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശന്‍. ‘എല്ലാം ഒത്തുകളിയാണ്. കേന്ദ്ര ഏജന്‍സികള്‍ ഒന്നും പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാന്‍ പോകുന്നില്ല. ബാങ്ക് തട്ടിപ്പ് നടന്ന കരുവന്നൂരിലും ഇതു തന്നെയാണുണ്ടായത്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ചാര്‍ജ് ഷീറ്റ് കൊടുത്തത് തന്നെ എത്ര വൈകിയാണെന്ന് നോക്കിയാന്‍ മനസിലാകും. ഇതെല്ലാം ഒത്ത് കളിയുടെ ഭാഗമാണ്. കൊടകര കുഴല്‍പ്പണ കേസിലും മഞ്ചേശ്വരം കേസിലും സുരേന്ദ്രനെ രക്ഷിച്ചെടുത്തു. […]

മാസപ്പടി വിവാദം: കുഴല്‍നാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: സി.എം.ആര്‍.എല്‍- എക്സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. Also Read;2024-ല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ നടി ദീപികയെന്ന് റിപ്പോര്‍ട്ട് മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് കോടതി വിധിക്കെതിരേ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹര്‍ജി […]

മാസപ്പടി കേസ്; മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി ഇന്ന് കോടതിയില്‍

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി ഇന്ന് കോടതിയില്‍ പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജി തള്ളണമെന്ന നിലപാട് വിജിലന്‍സ് കോടതിയില്‍ സ്വീകരിക്കും. ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്ലിന് വഴിവിട്ട് മുഖ്യമന്ത്രി സഹായം നല്‍കിയെന്നും പ്രത്യുപകാരമായി കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി കൊടുത്തെന്നുമാണ് ഹര്‍ജിയില്‍ അവര്‍ക്കേതിരെ ഉയരുന്ന ആരോപണം. Also Read; ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവം; ഡിവൈഎഫ്ഐ നേതാവ് നിധിന്‍ പുല്ലനെ കാപ്പ ചുമത്തി നാടുകടത്തും എന്നാല്‍ മാത്യുവിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും […]

മാസപ്പടി വിവാദം; നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: മാസപ്പടി വിവാദത്തില്‍ നോട്ടീസ് അയയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കുള്ള നോട്ടീസ് വരട്ടേയെന്നും ഇക്കാര്യത്തില്‍ നിങ്ങള്‍ വേവലാതിപ്പെടേണ്ടതില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിച്ചു. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. Also Read; മുഖ്യമന്ത്രി […]