October 18, 2024

സംസ്ഥാനത്ത് ഡ്രൈ ഡേയില്‍ മാറ്റം ; ഒന്നാം തിയതിയിലെ മദ്യ വില്‍പനയില്‍ ഉപാധികളോടെ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തില്‍ ഉപാധികളോടെ മാറ്റം വരുത്താന്‍ സര്‍ക്കാരിന്റെ ശുപാര്‍ശ.ഡ്രൈ ഡേയിലെ മദ്യവിതരണത്തില്‍ ഉപാധികളോടെ മാറ്റം വരുത്താന്‍ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ നല്‍കി. ഒന്നാം തിയതി മദ്യ ഷോപ്പുകള്‍ മുഴുവനായി തുറക്കേണ്ടതില്ല, പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍,ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് എന്നിവിടങ്ങളില്‍ അന്നേ ദിവസം പ്രത്യേക ഇളവ് അനുവദിക്കാമെന്നും ശുപാര്‍ശയില്‍ ഉണ്ട്. Also Read ; ഷിരൂരില്‍ കടലില്‍ കൂടി ഒഴുകുന്ന നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി അതേസമയം മദ്യനയത്തില്‍ മാറ്റം വരുമ്പോള്‍ മദ്യവിതരണം എങ്ങനെയാകണമെന്നത് സംബന്ധിച്ച് ചട്ടങ്ങളില്‍ […]

ഒ ആര്‍ കേളു മന്ത്രിയാകും; ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പുകള്‍ ലഭിക്കില്ല

തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയാകും. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. രണ്ടുതവണ എം എല്‍ എയായ കേളു നിലവിലെ സി പി എം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നും സി പി എം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന ആദ്യ നേതാവ് കൂടിയാണ് ഒ ആര്‍ കേളു. Also […]

മദ്യനയം ; എക്‌സൈസ് മന്ത്രിയും ബാറുടമകളുമായുള്ള ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ എക്‌സൈസ് മന്ത്രിയുമായുള്ള ബാറുടമകളുടെ ചര്‍ച്ച ഇന്ന് നടക്കും.വിവിധ സംഘടനാ പ്രതിനിധികള്‍ ഇന്ന് മന്ത്രിയെ കാണും. ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും മദ്യനയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുക. Also Read ; മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു അതിനിടെ പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ ആദ്യദിവസത്തില്‍ മദ്യനയ വിവാദത്തില്‍ സഭ സ്തംഭിച്ചിരുന്നു. മദ്യനയത്തില്‍ എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തുവെന്നാണ് […]

ഡ്രൈ ഡേ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് ടൂറിസം മന്ത്രി, ക്രൈംബ്രാഞ്ച് അന്വേഷണം അഴിമതി മൂടിവെക്കാനെന്ന് എം എം ഹസന്‍

കോഴിക്കോട്: മദ്യനയ അഴിമതി ആരോപണത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ യു ഡി എഫ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍. മദ്യനയ അഴിമതിയില്‍ എം ബി രാജേഷിനും മുഹമ്മദ് റിയാസിനും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. Also Read ; കേരള സംസ്ഥാന ഭാഗ്യക്കുറി ; വിഷു ബമ്പര്‍ 12 കോടി ആലപ്പുഴ സ്വദേശി വിശ്വംഭരന് ഡ്രൈ ഡേ ഒഴിവാക്കാന്‍ ഏറ്റവും ശക്തമായി ആവശ്യപ്പെട്ടത് ടൂറിസം മന്ത്രിയാണ്. ഡ്രൈ ഡേ […]

മദ്യനയം : ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും പറയുന്നത് പച്ചക്കള്ളം, ടൂറിസം വകുപ്പ് സൂം മീറ്റിംഗ് നടത്തി, വി ഡി സതീശന്‍

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്. മന്ത്രിമാര്‍ കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും ടൂറിസം വകുപ്പ് സൂം മീറ്റിംഗ് നടത്തിയെന്നും വകുപ്പ് ഇടപെടല്‍ നടത്തിയെന്നത് വ്യക്തമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിനെ മറികടന്ന് എങ്ങനെയാണ് വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം ചോദിച്ചു. കെ എം മാണിക്കെതിരായ ആരോപണം വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച മാതൃക ഈ സര്‍ക്കാര്‍ എന്ത്‌കൊണ്ട് സ്വീകരിക്കുന്നില്ലെന്നും എന്തിനാണ് ടൂറിസം വകുപ്പ് അനാവശ്യ വേഗത കാണിച്ചതെന്നും […]

ഡ്രൈ ഡേ ഒഴിവാക്കണമെന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്?

തിരുവനന്തപുരം: മദ്യനയ ഇളവുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടെന്ന് സൂചന.ബാര്‍കോഴ ആരോപണത്തില്‍ പ്രതിപക്ഷം നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.ഡ്രൈ ഡേ ഒഴിവാക്കണമെന്ന ഉദ്യോഗസ്ഥതല നിര്‍ദേശവും പരിഗണിക്കാനിടയില്ല. മദ്യനയത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്ന പ്രതിരോധവും പുനരാലോചനയുടെ സൂചനയാണ്. Also Read ; ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: കോട്ടയത്ത് കാര്‍ തോട്ടില്‍ വീണു, നാട്ടുകാര്‍ രക്ഷകരായി ബാര്‍കോഴ ആരോപണത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാകുമ്പോള്‍ പ്രതിരോധം തീര്‍ക്കുകയാണ് സിപിഐഎം. മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നിരിക്കെ ഇപ്പോഴുള്ള ആരോപണങ്ങള്‍ […]