November 21, 2024

ലോറി പുഴയില്‍ മറിഞ്ഞിട്ടില്ലെന്ന് സൂചന: നാവിക സേനയുടെ എട്ടംഗ സംഘം സ്ഥലത്ത്, റോബോട്ടുകളെ എത്തിച്ചു

ബെംഗളുരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയും. സേനയുടെ എട്ടംഗ സംഘമാണ് സ്ഥലത്തെത്തിയത്. മുങ്ങള്‍ വിദഗ്ധരാണ് പ്രദേശത്തെത്തിയത്. നദിയിലേക്ക് ഇറങ്ങാനുള്ള സാധ്യത പരിശോധിക്കുകയാണ് നിലവില്‍ ഉദ്യോഗസ്ഥര്‍. വെള്ളത്തില്‍ ഇറങ്ങുന്നതിനുള്ള റബ്ബര്‍ ട്യൂബ് ബോട്ടുകള്‍ സ്ഥലത്തില്ല. അതിനു വേണ്ട സാമഗ്രികള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് സേനാംഗങ്ങള്‍. ജി പി എസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷന്‍ കാണിക്കുന്നത്. അര്‍ജുനെ കണ്ടെത്താന്‍ കാസര്‍കോട്ടു നിന്നുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ […]

മോട്ടോര്‍ വാഹന സേവനങ്ങള്‍ക്ക് ഇനി ആധാര്‍ മതി, സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ക്ക് ഇനി ആധാര്‍ മതി. 21 സേവനങ്ങള്‍ക്ക് വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ആധാര്‍ കാര്‍ഡിനെ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. വാഹനത്തിന്റെ ഉടമസ്ഥത കൈമാറല്‍, ആര്‍സി ബുക്കിലെ മേല്‍വിലാസം മാറ്റല്‍, ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍, പെര്‍മിറ്റ് പുതുക്കല്‍ അടക്കമുള്ള സേവനങ്ങള്‍ക്കാണ് ബാധകം. ഈ സേവനങ്ങള്‍ക്ക് ഇനി മറ്റു രേഖകള്‍ അപ്‌ലോഡ്‌ ചെയ്യേണ്ടതില്ല. ഇതു നടപ്പാക്കുന്നതിന്റെ മുന്നോടിയായി സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തി.   […]