സമസ്തയെ തൊട്ടാൽ കൈവെട്ടും; തലയും വാലും തീരുമാനിക്കുന്ന സാദിഖലി തങ്ങൾക്ക് മുന്നറിയിപ്പ്..!

മുസ്ലീം ലീഗിനെ അടുപ്പിക്കാന്‍ സി പി എമ്മിന്റെ ശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍, മുസ്ലീം ലീഗും സമസ്താ നേതൃത്വവുമായുള്ള ഭിന്നത പുതിയ തലത്തിലേക്ക് മാറുന്നു. സമസ്തയുടെ പണ്ഡിതന്‍മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടുമെന്ന് എസ് കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ പ്രസംഗിച്ചത് വലിയ വിവാദമായിരിക്കുകയാണ്. സത്താര്‍ പന്തല്ലൂരിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. മുസ്ലീം ലീഗിലും ഈ പ്രസ്താവന ഗൗരവമായ ചര്‍ച്ചയായിട്ടുണ്ട്. Also Read ; ട്യൂഷന് പോകുമ്പോൾ തലയ്ക്കടിച്ച് ആഭരണം കവർന്നു  എസ് കെ […]

ബഹിഷ്‌കരണ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കള്‍ നവകേരള സദസില്‍

കോഴിക്കോട് : യു.ഡി.എഫിന്റെ ബഹിഷ്‌കരണ ആഹ്വാനം തള്ളി കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കള്‍ നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തു. ഓമശേരിയില്‍ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പ്രഭാതയോഗത്തിലാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള്‍ പങ്കെടുത്തിരുന്നത്. കോണ്‍ഗ്രസ് നേതാവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ എന്‍. അബുബേക്കര്‍, മുസ്ലിംലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ.ഹുസൈന്‍ , മുസ്ലീംലീഗ് കട്ടിപ്പാറ പഴവണ വാര്‍ഡ് പ്രസിഡന്റ് മൊയ്തു മുട്ടായി എന്നിവരാണ് പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. മൊയ്തു […]

ലീഗില്ലെങ്കില്‍ യു ഡി എഫുണ്ടോ? ഷൗക്കത്ത് പൊന്നാനിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ? മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: പലസ്തീന്‍ ഐക്യദര്‍ഢ്യ റാലി സംഘടിപ്പിച്ചതിന് മുസ്ലിം ലീഗിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗിന്റെ പരിപാടി നല്ല കാര്യമാണ്. പലസ്തീന്‍ അനുകൂല നിലപാട് രാജ്യത്ത് ശക്തിപ്പെടുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീ?ഗിനെ ക്ഷണിച്ചതിനെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു. അങ്ങോട്ട് പോയി നിര്‍ബന്ധിച്ച് ക്ഷണിച്ചതല്ല. ലീഗ് നേതാവാണ് ക്ഷണിച്ചാല്‍ സിപിഐഎം റാലിക്ക് വരുമെന്ന് പറഞ്ഞത്. അതിനോട് സിപിഐഎം പ്രതികരിച്ചു. എങ്കിലും വരുമെന്ന വ്യാമോഹമില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മുസ്ലിം ലീഗ് […]

ഒരുവാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നു; ലീഗ് വേദിയിലെ പ്രസംഗത്തില്‍ വിശദീകരണവുമായി തരൂര്‍

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യാവകാശ റാലിക്കിടെ ഇസ്രായേല്‍ അനുകൂല പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടന്നതും ഭീകരാക്രമണമാണെന്ന് തരൂര്‍ പറഞ്ഞതാണ് വിവാദമായത്. ‘താന്‍ എന്നും ഫലസ്തീന്‍ ജനതയ്ക്കൊപ്പമാണ്. ഇസ്രായേലിന് അനുകൂലമായ പ്രസംഗമാണ് താന്‍ നടത്തിയതെന്ന് അത് കേട്ടവരാരും വിശ്വസിക്കില്ല. അതില്‍ നിന്നും ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നതിനെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും’ തരൂര്‍ വ്യക്തമാക്കി. ‘ഒക്ടോബര്‍ […]