January 12, 2026

രൂപമാറ്റം വരുത്തി, നിരക്ക് കുറച്ച് നവകേരള ബസ് വീണ്ടും നിരത്തിലേക്ക്

കോഴിക്കോട്: രൂപമാറ്റം വരുത്തിയ നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. കോഴിക്കോട് – ബെംഗളുരു റൂട്ടില്‍ ബസ് സര്‍വീസ് പുനരാരംഭിക്കും. ഇതിനായി ബസ് ബെംഗളുരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചു. പതിനൊന്ന് സീറ്റുകള്‍ അധികമായി ഘടിപ്പിച്ചതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്‌കലേറ്റര്‍, പിന്‍ ഡോര്‍ എന്നിവ ഒഴിവാക്കി. മുന്‍ഭാഗത്ത് മാത്രമാകും ഡോര്‍ ഉണ്ടാവുക. അതേസമയം ശൗചാലയം ബസില്‍ നിലനിര്‍ത്തിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന ബസ് നിരക്കും കുറച്ചിട്ടുണ്ട്. 1280 രൂപ ആയിരുന്നു ബസ് നിരക്ക്. എന്നാല്‍ ഇന്നലത്തെ ബെംഗളൂരു-കോഴിക്കോട് യാത്രയില്‍ […]

പുത്തന്‍ രൂപമാറ്റത്തിനൊരുങ്ങി നവകേരള ബസ് ; സൂപ്പര്‍ ഡീലക്‌സ് എ സി ബസായി നിരത്തിലിറങ്ങും

കോഴിക്കോട്: പുതിയ രൂപമാറ്റത്തിലൂടെ സൂപ്പര്‍ ഡീലക്‌സ് എ സി ബസായി വീണ്ടും നിരത്തിലിറങ്ങാനൊരുങ്ങി നവകേരള ബസ്. നേരത്തെ ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ട് നിന്ന് ബംഗളൂരുവിവേക്ക് സര്‍വീസ് നടത്തിയിരുന്ന ബസാണ് ഇപ്പോള്‍ പുതിയ മാറ്റിത്തിനൊരുങ്ങുന്നത്. ലക്ഷ്വറി സര്‍വീസ് നടത്തിയിരുന്നപ്പോള്‍ പ്രതീക്ഷിച്ച ലാഭം കിട്ടിയിരുന്നില്ല. യാത്രക്കാരില്ലാത്തതിനാല്‍ പലപ്പോഴും സര്‍വീസ് റദ്ദാക്കേണ്ടിവന്നിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ മാറ്റങ്ങളോട് ബസിനെ അവതരിപ്പിക്കുന്നത്. Also Read ; ദിവ്യക്ക് ഇന്ന് നിര്‍ണായകം ; ജാമ്യാപേക്ഷയില്‍ വിധി ഇന്ന് നിലവിലെ ബസിലെ 26 സീറ്റില്‍ നിന്ന് […]

വീണ്ടും മുടങ്ങി നവകേരള ബസ് സര്‍വീസ് ; വര്‍ക്ക് ഷോപ്പിലെന്ന് അധികൃതര്‍

കോഴിക്കോട്: സര്‍ക്കാരിന്റെ നവകേരള ബസ് വീണ്ടും പണിമുടക്കി. കോഴിക്കോട് -ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന നവകേരള ബസിന്റെ സ്വിഫ്റ്റ് ഗരുഡ പ്രീമിയം സര്‍വീസാണ് വീണ്ടും മുടങ്ങിയത്. അതേസമയം ബസ് ഒരാഴ്ചയായി വര്‍ക്ക് ഷോപ്പിലാണെന്നും ഇക്കാരണത്താലാണ് ഓട്ടം മുടങ്ങിയതെന്നുമാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. Also Read ; റാന്നിയില്‍ നിന്നും കാണാതായ 10 വയസുകാരിയെ കണ്ടെത്തി എന്നാല്‍ ഇതാദ്യമായല്ല നവകേരള ബസിന്റെ യാത്ര മുടങ്ങുന്നത്. നേരത്തെ യാത്രക്കാരില്ലാത്തതിനാല്‍ മുന്‍പും ബസിന്റെ സര്‍വീസ് മുടങ്ങിയിരുന്നു. ഇതിനുശേഷവും വിരലില്‍ എണ്ണാവുന്ന യാത്രക്കാരുമായാണ് ബസ് സര്‍വീസ് […]

രണ്ട് ദിവസമായി സര്‍വീസ് നടത്താതെ ‘നവകേരള’ ബസ്

കോഴിക്കോട്: യാത്രക്കാരില്ലാത്തതിനാല്‍ രണ്ട് ദിവസമായി സര്‍വീസ് നടത്താതെ നവകേരള ബസ്. കോഴിക്കോട് -ബെംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആളില്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിയത്. Also Read ; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കനക്കും ; ബീഹാറില്‍ ജാഗ്രതാ നിര്‍ദേശം, അസമില്‍ വെള്ളപ്പൊക്കത്തില്‍ മരണം 84 ആയി ഈ ആഴ്ചയില്‍ തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു നവകേരള ബസിന്റെ വരുമാനം. ബുധനാഴ്ചയും വ്യാഴാഴ്ചയും ബുക്കിങ് ഇല്ലാത്തതിനാല്‍ സര്‍വീസ് ഒഴിവാക്കി. വെള്ളിയാഴ്ചയും അതിനുശേഷവും […]