November 21, 2024

വാതില്‍ കയര്‍ കൊണ്ട് കെട്ടി യാത്ര;മുഖ്യമന്ത്രിയുടെ സീറ്റിന് വന്‍ ഡിമാന്‍ഡ്, നവകേരള ബസിന്റെ ആദ്യ സര്‍വീസ് വിശേഷങ്ങള്‍ ഇങ്ങനെ

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ് പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് ആരംഭിച്ചപ്പോള്‍ തന്നെ തകരാറിലായി. ഇന്ന് പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് – ബെംഗളൂരു റൂട്ടിലായിരുന്നു ബസിന്റെ കന്നിയോട്ടം. അന്തര്‍ സംസ്ഥാന സര്‍വീസായ ഗരുഡ പ്രീമിയം ആയാണ് സര്‍വീസ് ആരംഭിച്ചത്. Also Read; 25 കിലോ സ്വര്‍ണം കടത്തിയത് വിവാദമായി, ഇന്ത്യയിലെ അഫ്ഗാന്‍ അംബാസിഡര്‍ രാജിവെച്ചു എന്നാല്‍ ആദ്യ യാത്രയില്‍ തന്നെ ബസിന്റെ വാതില്‍ കേടായി. ഇതോടെ ചരടുകൊണ്ട് […]

നവകേരള ബസിന്റെ ആദ്യ സര്‍വീസ് മെയ് 5ന് : 1171 രൂപയാണ് ടിക്കറ്റ് വില, കോഴിക്കോട്- ബംഗളുരു റൂട്ടിലാണ് സര്‍വീസ്

കോഴിക്കോട്:  മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തുടനീളം പര്യടനം നടത്തിയ നവകേരള ബസ് മെയ് അഞ്ച് മുതല്‍ സര്‍വീസ് ആരംഭിക്കും. ബസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് മാറ്റും.പ്രത്യേക സര്‍വീസ് ആയാണ് ബസ് കോഴിക്കോട്ടേക്ക് എത്തിക്കുക.കോഴിക്കോട്- ബംഗളുരു റൂട്ടിലാണ് മെയ് 5 മുതല്‍ ബസിന്റെ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ടോയ്ലറ്റും ഹൈഡ്രോളിക് ലിഫ്റ്റുമുള്ള ബസ് സര്‍വീസ് ഹിറ്റാകുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.സര്‍വീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ എസി ബസ്സുകള്‍ക്കുള്ള 5% ലക്ഷ്വറി ടാക്‌സും നല്‍കേണ്ടിവരും. Also […]

നവകേരള ബസിനേക്കാള്‍ സൗകര്യമുള്ളത് കെഎസ്ആര്‍ടിസി ബസുകളാണെന്ന് ദേവസ്വം മന്ത്രി

കോട്ടയം: നവകേരള ബസിനേക്കാള്‍ സൗകര്യമുള്ളത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടക്കുന്ന കെഎസ്ആര്‍ടിസി ബസുകളാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. നവകേരള സദസില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് മന്ത്രി പ്രതികരിച്ചിരിക്കുന്നത്. ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതായും കോടതി നിര്‍ദേശപ്രകാരം ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തിയെന്നും മന്ത്രി അറിയിച്ചു. ‘നവകേരള സദസിന്റെ ഭാഗമായി നവംബര്‍ 18 മുതല്‍ കെഎസ്ആര്‍ടിസിയില്‍ ആണല്ലോ യാത്ര. ആ ബസും ശബരിമലയിലേയ്ക്കുള്ള ബസുകളും താരതമ്യം ചെയ്താല്‍ […]

ഇതൊരു പാവം ബസ്, കൊലക്കേസ് പ്രതിയെപ്പോലെ കാണേണ്ടതില്ല: ആന്റണി രാജു

കാസര്‍കോട്: നവ കേരള സദസ്സിന്റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്ന ബസില്‍ വാര്‍ത്തകളില്‍ പറയുന്നത് പോലെ അത്ര വലിയ സൗകര്യങ്ങളൊന്നുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസില്‍ ആകെയുള്ളത് ശുചിമുറിയും ബസില്‍ കയറാനായി ഓട്ടാമാറ്റിക് സംവിധാനവുമാണ്. അല്ലാതെ ഫ്രിഡ്ജോ ഓവനോ കിടപ്പു മുറിയോ ബസില്‍ ഇല്ലെന്നും ഇതൊരു പാവം ബസാണെന്നും കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. […]