October 26, 2025

കേരളത്തിലെ ദേശീയ പാത തകര്‍ച്ച; അടിയന്തര യോഗം വിളിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഡല്‍ഹി: കേരളത്തിലെ ദേശീയ പാത തകര്‍ച്ചയില്‍ അടിയന്തര യോഗം വിളിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം അവലോകനം ചെയ്യും. വീഴ്ചയുണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. Also Read; മഴ കനക്കും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് കേരളത്തില്‍ പലയിടത്തും ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയ പാത അതോറിറ്റി ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പരിഹാര മാര്‍ഗങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും വിശദീകരിക്കും. അതേസമയം കൂരിയാട്, […]

‘ഇവിലെ പാലമാണ് അനുയോജ്യം, അശാസ്ത്രീയതയെക്കുറിച്ച് ആദ്യമേ പറഞ്ഞതാണ്’; പി കെ കുഞ്ഞാലിക്കുട്ടി

കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തില്‍ പ്രതികരണവുമായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ ഇടപെടണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂരിയാട് ദേശീയ പാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയെ കുറിച്ച് ആദ്യമേ പറഞ്ഞതാണ്. ഇവിടെ പാലമാണ് അനുയോജ്യം എന്നും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ സംഭവിച്ചത് താല്‍ക്കാലിക പ്രശ്‌നം എന്നാണ് ദേശീയപാതയുടെ അധികൃതര്‍ യോഗത്തില്‍ പറയുന്നത്. നാളെ വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിക്കുമെന്ന് NHAI അറിയിച്ചു. ഇതിനുശേഷം വീണ്ടും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും. Also Read; മൂന്ന് […]