December 23, 2025

മലപ്പുറത്തെ യുവാവിന്റെ പരാതി; നീലേശ്വരത്തെ ശൗചാലയത്തിന്റെ പൂട്ട് പൊളിച്ച് പോലീസ്

നീലേശ്വരം: മലപ്പുറത്തുനിന്നൊരു യുവാവ് നീലേശ്വരത്തെത്തിയത് വ്യത്യസ്തമായ പരാതിയിലാണ്. നീലേശ്വരം ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തെപ്പറ്റിയായിരുന്നു പരാതി. ഈ ശൗചാലയത്തില്‍ തന്റെ ഉമ്മയുടെ നമ്പര്‍ ആരോ എഴുതിയിട്ടിട്ടുണ്ടെന്നും അത് മായ്ക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. ഒരു വര്‍ഷത്തോളമായി പലരും തന്റെ ഉമ്മയെ വിളിച്ച് മോശമായി സംസാരിക്കുന്നുണ്ടെന്നുമായിരുന്നു യുവാവ് പരാതി നല്‍കിയത്. അടുത്തദിവസം ഗള്‍ഫിലേക്ക് പോകേണ്ടതിനാല്‍ മറ്റ് വഴികളില്ലാതെ മലപ്പുറത്തുനിന്ന് നീലേശ്വരത്തേക്ക് ബസ് കയറുകയായിരുന്നെന്നും യുവാവ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി നീലേശ്വരം ബസ് സ്റ്റാന്റിലെ ശൗചാലയത്തിന്റെ പൂട്ടാണ് പോലീസ് പൊളിച്ചത്. യുവാവെത്തിയപ്പോള്‍ രാത്രി […]