December 26, 2025

നിമിഷപ്രിയയുടെ വധശിക്ഷ; ഒത്തുതീര്‍പ്പിനില്ലെന്ന് തലാലിന്റെ സഹോദരന്‍

സന: നിമിഷപ്രിയയുടെ വധശിക്ഷ ഉടനെ നടപ്പിലക്കാണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. ഒത്തുതീര്‍പ്പിനില്ലെന്നും ഒരുതരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും പറഞ്ഞുകൊണ്ട് തലാലിന്റെ സഹോദരന്‍ അറ്റോര്‍ണി ജനറലിന് കത്തയച്ചു. ദയാധനം സ്വീകരിക്കില്ലെന്നും ഉടന്‍ തന്നെ വധശിക്ഷ നടപ്പിലാക്കണമെന്നും തലാലിന്റെ സഹോദരന്‍ മെഹദി ആവശ്യപ്പെട്ടു. Also Read: കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആരുടെയും സഹായം കൊണ്ടല്ല: മന്ത്രി വി ശിവന്‍കുട്ടി മെഹദിയുടെ രണ്ടാമത്തെ കത്താണിത്. ഇതോടെ നിമിഷപ്രിയയുടെ മോചനസാധ്തകള്‍ക്കും മധ്യസ്ഥത ചര്‍ച്ചകള്‍ക്കും മങ്ങലേല്‍ക്കുകയാണ്. ദയാധനം നല്‍കി വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കാന്തപുരം എ.പി.അബൂബക്കര്‍ […]

നിമിഷപ്രിയയുടെ മോചനം: ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: നിമിഷപ്രിയയുടെ മോചനശ്രമത്തിനായി ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. സുപ്രീം കോടതിയില്‍ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യം അറിയിക്കും. രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും, രണ്ടുപേര്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയിലുള്ള സംഘത്തെ നിയോഗിക്കാനാണ് കൗണ്‍സില്‍ ആവശ്യപ്പെടുക. Also Read; കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: സ്‌കൂളിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയെന്ന് കണ്ടെത്തല്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി […]

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മതനിരപേക്ഷ മൂല്യമാണ് കേരളത്തിന്റെ സന്ദേശം എന്ന കാര്യം കാന്തപുരം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കിടെ അദ്ദേഹം മഹത്തായ മാനവികത ഉയര്‍ത്തിപ്പിടിച്ചുവെന്നും 15 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഗോവിന്ദന്‍ പറഞ്ഞു. നിമിഷപ്രിയയുടെ കാര്യത്തില്‍ നടന്നത് മനുഷ്യത്വപരമായ ഇടപെടലാണെന്ന് പറഞ്ഞ ഗോവിന്ദന്‍, അതിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്ലിയാരായി മാറിയിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. കാന്തപുരത്തിന്റെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണ്. തുടര്‍ചര്‍ച്ചകളില്‍ […]

നിമിഷപ്രിയയുടെ മോചനം: ഒരു ഒത്തുതീര്‍പ്പിനും ഇല്ല, ദയാധനം വേണ്ടെന്ന നിലപാടില്‍ ഉറച്ച് തലാലിന്റെ സഹോദരന്‍

ഡല്‍ഹി: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ഇടപെടലുകള്‍ക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന നിലപാടിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ബന്ധുക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചര്‍ച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികള്‍ പറയുന്നത്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള […]

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

സനാ: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് രാത്രിയോടെ പുറത്തിറങ്ങും. ആക്ഷന്‍ കൗണ്‍സിലാണ് തീരുമാനം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്ന ആക്ഷന്‍ കൗണ്‍സില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് നന്ദി അറിയിച്ചു. ദയാധനത്തിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. Also Read; എന്‍സിപിയില്‍ പ്രതിസന്ധി; കേരളത്തിലെ എംഎല്‍എമാര്‍ രാജിവെക്കണമെന്ന് പ്രഫുല്‍ പട്ടേല്‍ കാന്തപുരം […]

വധശിക്ഷ നടപ്പാക്കാന്‍ ഒരു ദിവസം മാത്രം; നിമിഷ പ്രിയയുടെ മോചനത്തിനായി തീവ്രശ്രമങ്ങള്‍ തുടരുന്നു

കോഴിക്കോട്: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തീവ്രശ്രമങ്ങള്‍ തുടരുന്നു. കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബവുമായി ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് സനയിലെ കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുവാന്‍ നടക്കുന്ന ചര്‍ച്ചകളില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ അഭിപ്രായ ഐക്യം ആകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ദയാധനം സ്വീകരിക്കുന്നതിലും മാപ്പ് നല്‍കുന്നതിലും കുടുംബത്തിലെ എല്ലാവരുടെയും […]

നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഭര്‍ത്താവ് ടോമി തോമസ്

തിരുവനന്തപുരം: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഭര്‍ത്താവ് ടോമി തോമസ്. ഗവര്‍ണറെ ഉള്‍പ്പെടെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ നന്നായി ഇടപെടുന്നുണ്ടെന്നും ടോമി തോമസ് പറഞ്ഞു. Also Read; കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിമിഷപ്രിയയുമായി ഫോണില്‍ സംസാരിക്കുന്നുണ്ട്. ഗവര്‍ണര്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഇടപെടുന്നുണ്ട്. […]

യെമനില്‍ നിമിഷപ്രിയയെ കാണാന്‍ പ്രേമകുമാരിക്ക് അനുമതി; 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെകാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലില്‍ എത്താന്‍ പ്രേമകുമാരിക്ക് നിര്‍ദേശം നല്‍കി. 12 വര്‍ഷത്തിന് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. Also Read; രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും 2012ലാണു മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യന്‍ സമയം) റോഡുമാര്‍ഗം ഏദനില്‍നിന്നു സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം വഴിയാണ് ജയില്‍ […]

നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളി; അറിയിച്ചത് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: യമനില്‍ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളി. കേന്ദ്ര സര്‍ക്കാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി ഹൈക്കോടതിയില്‍ വെച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസമാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഡല്‍ഹി ഹൈകോടതിയുടെ പരിഗണനയില്‍ എത്തിയത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയാണ് ഇതുമായി ബന്ധപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചതും യെമനിലേക്ക് പോകാന്‍ ഞങ്ങളെ അനുവദിക്കണം അതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കണം എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. Also Read; കോണ്‍ഗ്രസ് രാജസ്ഥാന്‍ തൂത്തുവാരുമെന്ന് രാഹുല്‍ […]

യെമനിലേക്കു പോവണം: നിമിഷപ്രിയയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ സനയിലെ ജയിലില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകണമെന്ന ആവശ്യവുമായി അമ്മ പ്രേമ കുമാരി ഡല്‍ഹി ഹൈക്കോടതിയില്‍. പ്രേമകുമാരിക്കും സേവ് നിമിഷപ്രിയ ഫോറത്തിന്റെ ഭാരവാഹികള്‍ക്കും യെമന്‍ സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാലാണ് പുതിയ ഹര്‍ജി. നാളെ ഹര്‍ജി പരിഗണിച്ചേക്കും. ശരിഅത്ത് നിയമ പ്രകാരം മാത്രമേ മോചനം ലഭിക്കൂ എന്ന […]