സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക് പ്രദര്‍ശിപ്പിക്കാന്‍ ഇലക്ട്രോണിക് കിയോസ്‌കുകള്‍ സ്ഥാപിക്കും – മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ആശുപത്രിയിലെ ഓരോ ചികിത്സയുടെയും നിരക്ക് നേരിട്ടറിയാം. ചികിത്സയ്ക്ക് ഈടാക്കുന്ന നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ സ്വകാര്യ ആശുപത്രികളില്‍ ഇലക്ട്രോണിക് കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. സഭയില്‍ കേരള ക്ലിനിക്കല്‍ സ്ഥാപനഭേദഗതി ബില്ലിലെ ചര്‍ച്ചയ്ക്ക് മറുപടിപറയുകയായിരുന്നു മന്ത്രി. Also Read ; ക്ഷേത്രത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ; മേല്‍ശാന്തിക്ക് ദാരുണാന്ത്യം നേരത്തെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് പ്രദര്‍ശിപ്പിക്കുന്നതടക്കമുള്ള വ്യവസ്ഥകളുമായി നിയമം പാസാക്കിയെങ്കിലും ചിലര്‍ കോടതിയിലെത്തി സ്റ്റേ വാങ്ങി. […]