സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവം; വ്യാപക പരിശോധനയ്ക്ക് പോലീസ്
കണ്ണൂര്‍: എരഞ്ഞോളിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഘര്‍ഷ സാധ്യത മേഖലകളില്‍ പരിശോധന നടത്തും. തലശ്ശേരി, പാനൂര്‍, മട്ടന്നൂര്‍, ചൊക്ലി എന്നിവിടങ്ങളിലും പോലീസ് പ്രത്യേക പരിശോധന നടത്തും. അതേസമയം ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബോംബ് സ്‌ഫോടനം വ്യാപകമാകുമ്പോഴും പോലീസ് നോക്കുകുത്തിയാവുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. Also Read; കുവൈത്ത് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് ബോംബ് എവിടെ നിന്ന് എത്തിയെന്ന അന്വേഷണമാണ് പോലീസ് ഇപ്പോള്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. […]