December 21, 2025

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പോലീസ്

കൊച്ചി: ലഹരിക്കേസില്‍ സിനിമാ താരങ്ങളായ പ്രയാഗക്കും ശ്രീനാഥ് ഭാസിക്കും ഗുണ്ടാനേതാവ് ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പോലീസ്. ഇരുവരുടേയും മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നു. വെളുപ്പിന് 4 മണിക്ക് ആഢംബര ഹോട്ടലില്‍ എത്തിയ ഇവര്‍ 7 മണിയോടെ മടങ്ങുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ് ഇരുവരേയും ചോദ്യം ചെയ്തത്. അതേസമയം, ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളില്‍ പോലീസിന് സംശയമുണ്ട്. ഇരുവരും തമ്മില്‍ മുന്‍പ് ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. Join with […]