December 21, 2025

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് ; കേരള ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസിന്റെ 90 ലക്ഷം തട്ടിയെടുത്തു

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണം ദിനം പ്രതി കൂടികൊണ്ടിരിക്കുകയാണ്. ഇത്തരം ഫ്രോഡുകളുടെ തട്ടിപ്പില്‍ പെടുന്നവരില്‍ വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുണ്ട്. കേരള ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരും ഈ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി. 90 ലക്ഷം രൂപയാണ് അദ്ദേഹത്തിന് നഷ്ടമായത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവമുണ്ടായത്. 850 ശതമാനം ലാഭമാണ് സംഘം വാഗ്ദാനം ചെയ്തത്. Also Read ; ബോചെക്കെതിരായ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍; ഹണി റോസിന്റെ പരാതിയില്‍ […]

വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി ; വയോധികയില്‍ നിന്നും 3.5 ലക്ഷം തട്ടിയെടുത്തു

മലയിന്‍കീഴ്: വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മൂന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വിളവൂര്‍ക്കല്‍ പെരുകാവ് തൈവിള ക്രിസ്റ്റീസില്‍ പിപി മേരി(74)യാണ് തട്ടിപ്പിനിരയായത്. മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണെന്നും റിസര്‍വ് ബാങ്കിലെ ഫിനാന്‍ഷ്യല്‍ ഇന്‍സ്‌പെക്ടറാണെന്നും ഫോണിലൂടെ പരിചയപ്പെടുത്തിയ രണ്ട് പേരാണ് വയോധികയില്‍ നിന്നും മൂന്നര ലക്ഷം രൂപ തട്ടിയെടുത്തത്. Also Read ; 20 പേര്‍ക്ക് 20,000 രൂപ ; കൈക്കൂലി വാങ്ങുന്നതിനിടെ അസി. ലേബര്‍ കമ്മീഷണര്‍ പിടിയില്‍ വ്യാഴാഴ്ച രാവിലെയാണ് തട്ടിപ്പുകാര്‍ ഫോണില്‍ വിളിച്ചത്. പിന്നീട് വീഡിയോകോളില്‍ വന്ന് […]

നിര്‍മ്മാതാവെന്ന വ്യാജേന പീഡനം,ശേഷം ഭീഷണിപ്പെടുത്തി പണം തട്ടല്‍ ,ഒപ്പം സോഷ്യല്‍മീഡിയ വഴി വിസ തട്ടിപ്പും ; യുവാവ് പിടിയില്‍

തിരുവനന്തപുരം: നിര്‍മ്മാതാവെന്ന വ്യാജേന സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതികളെ പീഡനത്തിനിരയാക്കി ശേഷം ഭീഷണിപ്പെടുത്തി പണം കവര്‍ന്ന പ്രതി അറസ്റ്റില്‍. കോട്ടയം വാഴൂര്‍ സ്വദേശി കൃഷ്ണ രാജിനെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം സോഷ്യല്‍ മീഡിയ വഴി വിസ തട്ടിപ്പും ഇയാള്‍ നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. Also Read ; ലോറന്‍സ് ബിഷ്‌ണോയ്‌യുടെ ജീവിതം വെബ് സിരീസാവുന്നു ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും സിനിമ നിര്‍മ്മാതാവെന്ന പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയും അതുവഴി യുവതികളുമായി ബന്ധം സ്ഥാപിക്കുകയുമാണ് ഇയാളുടെ രീതി. […]

ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങളുടെ ലാഭവാഗ്ദാനം ; വീട്ടമ്മയില്‍ നിന്ന് തട്ടിയത് 1.25 കോടി

കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്നും 1.25 ലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍. ഗുജറാത്ത് സ്വദേശി വിജയ് സോന്‍ഖറിനെയാണ് എറണാകുളം റൂറല്‍ പോലീസ്് പിടികൂടിയത്. ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളിലെ പ്രധാനകണ്ണിയാണ് അഹമ്മദാബാദില്‍ നിന്നും പിടിയിലായ വിജയ് സോന്‍ഖര്‍. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കുന്നതാണ് തട്ടിപ്പ് രീതി. Also Read ; പരാതിക്കാരി ഭീഷണിപ്പെടുത്തി, ഉയരുന്നത് തെറ്റായ ആരോപണങ്ങള്‍ ; മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് […]

കോളെടുക്കല്ലേ, പണി കിട്ടും…

ഓണ്‍ലൈനിലൂടെ നിയമവിരുദ്ധപ്രവൃത്തികള്‍ നടത്തുന്ന സൈബര്‍മേഖലയായ ഡാര്‍ക്ക് വെബിലൂടെയും തട്ടിപ്പ് നടക്കുന്നുണ്ട്. സാധാരണ സെര്‍ച്ച് എന്‍ജിനുകള്‍ ഉപയോഗിച്ച് ഡാര്‍ക്ക് വെബില്‍ എത്താനാകില്ല. സൈറ്റുകളിലും ഡേറ്റാബേസുകളിലും നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തി വില്‍പ്പനയ്ക്ക് വയ്ക്കുന്നതാണ് രീതി. നൈജീരിയപോലുള്ള ആഫ്രിക്കന്‍രാജ്യങ്ങളിലെ സംഘങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെ കണ്ടെത്താന്‍ സൈബര്‍ പോലീസിന് പരിമിതികളുണ്ട്. Also Read ; അമീബിക് മസ്തിഷ്‌കജ്വരത്തെ കീഴടക്കി 12-കാരന്‍ ; ഇന്ന് ആശുപത്രി വിടും ഓണ്‍ലൈന്‍ ഹണി ട്രാപ്പ് സംഘങ്ങള്‍ക്കെതിരേയും മുന്നറിയിപ്പുമായി പോലീസ് രംഗത്തുണ്ട്. ഉത്തരേന്ത്യക്കാരാണ് തട്ടിപ്പിന് പിന്നില്‍. സാമൂഹികമാധ്യമ […]