• India

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

കോട്ടയം: പാലക്കാട്ടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പിന്നാലെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. Also Read ; ‘താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണം’ ; നടന്‍മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ലെന്ന് നടി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ വൈകാരിക അടുപ്പമുള്ളയിടമാണ്. പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്ന് പറഞ്ഞ രാഹുല്‍ വര്‍ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും എസ്ഡിപിഐയെ ശക്തമായെന്നും എതിര്‍ത്തിട്ടുള്ളത് ലീഗാണെന്നും ചൂണ്ടിക്കാട്ടി. […]

ഡ്രൈ ഡേ ഒഴിവാക്കണമെന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്?

തിരുവനന്തപുരം: മദ്യനയ ഇളവുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടെന്ന് സൂചന.ബാര്‍കോഴ ആരോപണത്തില്‍ പ്രതിപക്ഷം നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.ഡ്രൈ ഡേ ഒഴിവാക്കണമെന്ന ഉദ്യോഗസ്ഥതല നിര്‍ദേശവും പരിഗണിക്കാനിടയില്ല. മദ്യനയത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്ന പ്രതിരോധവും പുനരാലോചനയുടെ സൂചനയാണ്. Also Read ; ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: കോട്ടയത്ത് കാര്‍ തോട്ടില്‍ വീണു, നാട്ടുകാര്‍ രക്ഷകരായി ബാര്‍കോഴ ആരോപണത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാകുമ്പോള്‍ പ്രതിരോധം തീര്‍ക്കുകയാണ് സിപിഐഎം. മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നിരിക്കെ ഇപ്പോഴുള്ള ആരോപണങ്ങള്‍ […]

സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചക്കും താന്‍ പോയിട്ടില്ല ; എന്‍ കെ പ്രേമചന്ദ്രന്‍ എം പി

കൊല്ലം: ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എംപി. സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ലെന്നും ഇടനില നില്‍ക്കാന്‍ ആരും താന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.ഒരു സമരം നടക്കുമ്പോള്‍ അത് അവസാനിപ്പിക്കാന്‍ ചര്‍ച്ച നടക്കുന്നത് സ്വാഭാവികമാണ്. അതിനിടയില്‍ എന്തെങ്കിലും കൊടുക്കല്‍ വാങ്ങല്‍ ഉണ്ടായതായി ആരോപണം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. Also Read ; കേരള കലാമണ്ഡലം പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കെയാണ് ആര്‍എസ്പി […]

ഉമ്മന്‍ ചാണ്ടി മരിക്കാന്‍ കാത്തിരുന്നു, സത്യം വെളിപ്പെടുത്തി സരിത നായര്‍

ആ മന്ത്രിസഭയിലെ മന്ത്രിമാര്‍ അര്‍ധരാത്രിയില്‍ സരിതയുമായി ഫോണില്‍ സംസാരിച്ചത് ഇന്ത്യന്‍ ഭരണഘടന പഠിപ്പിക്കാനല്ലല്ലൊ എന്ന് പരിഹസിച്ചത് കെ മുരളീധരനാണ്. അന്നൊന്നും സരിത ഉമ്മന്‍ചാണ്ടിക്കെതിരെ എന്നല്ല, ഒറ്റ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും പ്രതികരിച്ചിരുന്നില്ല. വിശദവാര്‍ത്ത വീഡിയോയില്‍

സോളാര്‍ വിവാദം

സോളാര്‍ വിവാദ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ കാറിനുനേരെ കല്ലെറിഞ്ഞ കേസില്‍ പ്രതിസ്ഥാനത്തായിരുന്ന സി ഒ ടി നസീര്‍ മനസ്സുതുറക്കുന്നു. സിപിഎം നേതാക്കളുടെ രാഷ്ട്രീയ പകപോക്കല്‍ നീക്കങ്ങളുടെ ഭാഗമായി നസീറിനെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു. പില്‍ക്കാലത്തത് ബോധ്യമാവുകയും ചെയ്തു. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ഉമ്മന്‍ചാണ്ടി തനിക്ക് എല്ലാവിധ പിന്തുണയുമേകി സമാശ്വസിപ്പിക്കുകയായിരുന്നുവെന്ന നസീറിന്റെ തുറന്നുപറച്ചില്‍ ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. സിഒടി നസീര്‍ മെട്രോപോസ്റ്റില്‍ മനസ്സുതുറക്കുന്നു.