• India

ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടികയേറില്‍ യാത്രക്കാരന് പരിക്ക്

കുറ്റിപ്പുറം: ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടികയേറില്‍ യാത്രക്കാരന് പരിക്ക്. ചാവക്കാട് എടക്കഴിയൂര്‍ ജലാലിയ പ്രിന്റിങ് വര്‍ക്സ് ഉടമ രായംമരക്കാര്‍ വീട്ടില്‍ ഷറഫുദ്ദീന്‍ മുസ്ലിയാര്‍(43)ക്കാണ് പരിക്കേറ്റത്. കാസര്‍കോട്ടേക്ക് പോകാനായി കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍നിന്ന് എഗ്മോര്‍-മംഗളൂരു തീവണ്ടിയില്‍ കയറിയിരുന്ന ഇയാളുടെ വയറിലാണ് ഇഷ്ടിക കൊണ്ടത്. പരിക്ക് ഗുരുതരമല്ല. Also Read ; ശ്വാസതടസ്സം നേരിട്ട പിഞ്ചുകുഞ്ഞിന് പുതുജീവന്‍ നല്‍കി തൃശൂര്‍മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍നിന്ന് വണ്ടി പുറപ്പെട്ട് രണ്ടുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇഷ്ടികയേറുണ്ടായത്. എസ് ഒന്‍പത് കോച്ചിന്റെ വലതുവശത്തെ ജനലിനടുത്തുള്ള സീറ്റിലാണ് ഷറഫുദ്ദീന്‍ ഇരുന്നിരുന്നത്. […]