January 23, 2026

വളര്‍ത്തു പൂച്ചകള്‍ക്ക് വാക്‌സിന്‍ എടുത്തില്ല, വീടിന് ചുറ്റും കൊതുക് വളരുന്നു; ഗൃഹനാഥന് പിഴ ചുമത്തി കോടതി

കോഴിക്കോട്: വളര്‍ത്തു പൂച്ചകള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കാത്തതിനും വീടിന് പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കിയതിനും ഗൃഹനാഥന് പിഴ വിധിച്ച് കോടതി. കോഴിക്കോട് പുറമേരി അരൂരിലെ സുമാലയത്തില്‍ രാജീവനാണ് നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിഴ വിധിച്ചത്. 6000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ വിവിധ വകുപ്പുകളിലായി 45 ദിവസം തടവിനുമാണ് ശിക്ഷ വിധിച്ചത്. Also Read; കനത്ത മഴ; അഞ്ച് ജില്ലകളിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം പഞ്ചായത്തിന്റെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ തയ്യാറായില്ലെന്ന […]

ആറ് മാസം മുമ്പ് ഒളിച്ചോടിയ കങ്കാരു ഒടുവില്‍ പിടിയിലായി !

ജര്‍മ്മന്‍ പോലീസിനെ വട്ടം കറക്കിയ കങ്കാരു ഒടുവില്‍ 6 മാസത്തിന് ശേഷം പിടിയിലായി. സ്‌കിപ്പി എന്ന് പേരിട്ടിരിക്കുന്ന കങ്കാരുവാണ് ജെന്‍സ് കോല്‍ഹൗസിന്റെ സ്‌റ്റെന്‍ബെര്‍ഗിലെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് പോലീസടക്കം തെരച്ചില്‍ നടത്തിയെങ്കിലും സ്‌കിപ്പിയെ കണ്ടെത്താനായില്ല. പലയിടങ്ങളിലും കങ്കാരുവിനെ കണ്ടെന്ന് പറഞ്ഞ് ഫോണ്‍ കോളുകള്‍ വന്നെങ്കിലും പോലീസിന് ആറ് മാസത്തേക്ക് സ്‌കിപ്പിയെ ഒന്ന് തൊടാന്‍ പോലും സാധിച്ചില്ല. എന്നാല്‍, ഈ മാസമാദ്യം ലുഡേഴ്സ് ഡോര്‍ഫ് പട്ടണത്തില്‍ എത്തിയ സ്‌കിപ്പിയുടെ ഒളിച്ചോട്ടത്തിന് അങ്ങനെ അവസാനമായി. ഒരു പ്രദേശവാസിയാണ് കങ്കാരുവിനെ […]