December 18, 2025

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ യുജി, പിജി പ്രോഗ്രാമുകള്‍ക്ക് സെപ്തംബര്‍ 10 വരെ അപേക്ഷിക്കാം; തൃശൂരില്‍ 2 കോളേജുകള്‍ യൂണിവേഴ്‌സിറ്റിയുടെ പഠന കേന്ദ്രമാകും

തൃശൂര്‍: ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ യു.ജി, പിജി, അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. www.sgou.ac.in എന്ന വെബ്‌സൈറ്റിലൂടെ ഫീസ് അടച്ച് അഡ്മിഷനായി രജിസ്റ്റര്‍ ചെയ്യാം. 28 യുജി, പിജി പ്രോഗ്രാമുകള്‍ക്കും 3 സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ, എം.സി.എ പ്രോഗ്രാമുകള്‍ കൂടി ഈ വര്‍ഷം ആരംഭിക്കും. ഇതിന് യുജിസി അംഗീകാരം ലഭിച്ചിട്ടുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തൃശൂരില്‍ ശ്രീ […]

മൂന്ന് വര്‍ഷ ബിരുദം ഇനി രണ്ടരവര്‍ഷത്തില്‍ പൂര്‍ത്തിയാക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാ ശാലകളിലും കോളജുകളിലും അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്ന നാല് വര്‍ഷ ഓണേഴ്‌സ് ബിരുദ കോഴ്‌സുകള്‍ നിശ്ചിത സമയത്തിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ അവസരം. നാല് വര്‍ഷത്തിനിടെ വിദ്യാര്‍ഥി ആര്‍ജിക്കേണ്ട 177 ക്രെഡിറ്റുകള്‍ പൂര്‍ത്തിയാക്കി മൂന്നരവര്‍ഷം കൊണ്ട് കോഴ്‌സ് പൂര്‍ത്തിയാക്കാം. മൂന്ന് വര്‍ഷ ബിരുദ കോഴ്‌സാണ് ചെയ്യുന്നതെങ്കില്‍ ആവശ്യമായ 133 ക്രെഡിറ്റുകള്‍ നേടി രണ്ടരവര്‍ഷം കൊണ്ടും കോഴ്‌സ് പൂര്‍ത്തിയാക്കാം. Also Read ;ഇരുതല മൂര്‍ച്ചയുളള കത്തി, ചുറ്റിക, കുത്തുളി; പ്രണയപ്പകയില്‍ എ. ശ്യാംജിത്ത് യുട്യൂബ് നോക്കി […]

കേരള സര്‍വകലാശാല പി.ജി പ്രവേശനപരീക്ഷ മേയ് 18 മുതല്‍

വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് കേരള സര്‍വകലാശാലയുടെ വിവിധ പഠനവിഭാഗങ്ങളില്‍ അവസരം. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും https://admissions.keralauniversity.ac.in/css2024/ ല്‍ ലഭിക്കും. ക്രഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റത്തിലുള്ള കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 18 മുതല്‍ 24 വരെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, മൂന്നാര്‍, ചെന്നൈ, ബംഗളൂരു, ഡല്‍ഹി കേന്ദ്രങ്ങളില്‍ നടത്തും. ബിരുദധാരികള്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും ഓണ്‍ലൈനായി ഏപ്രില്‍ 30നകം രജിസ്റ്റര്‍ ചെയ്യാം. നിര്‍ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. Also Read ; പ്ലസ് ടു പാഠപുസ്തകത്തിൽ നിന്ന് ബാബരി മസ്ജിദ് […]