December 21, 2025

മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ച സംഭവം ; ആറന്മുള സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ച പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഉമേഷ് വള്ളിക്കുന്നിനെയാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചു, അനുമതി ഇല്ലാതെ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ചു തുടങ്ങിയ കാരണങ്ങളാണ് നടപടിക്ക് കാരണം. സര്‍വീസില്‍ കയറിയ ശേഷം ഉമേഷിന് ഇത് മൂന്നാമത്തെ സസ്‌പെന്‍ഷനാണ്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് കോഴിക്കോട് ഫറോക്ക് സ്റ്റേഷനില്‍ നിന്ന് ഉമേഷിനെ ആറന്മുളയിലേക്ക് സ്ഥലം മാറ്റിയത്. […]