December 21, 2025

സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഐഎമ്മിന് അതൃപ്തി

മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമര്‍ശത്തില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തി. സജി ചെറിയാന്റേത് അനാവശ്യ പ്രസ്താവനയായിരുന്നെന്നും പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതായി പ്രസ്താവനയെന്നുമാണ് സിപിഎം വിലയിരുത്തല്‍. പൊതുജനാരോഗ്യ മികവിനെ മന്ത്രിയുടെ പ്രസ്താവന സംശയനിഴലിലാക്കിയെന്നും നേതൃത്വം പറയുന്നു. സ്വകാര്യ ആശുപത്രികള്‍ കോര്‍പറേറ്റുകള്‍ വാങ്ങുന്നുവെന്ന് പാര്‍ട്ടി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടെയുണ്ടായ മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടി നിലപാടിന് വിരുദ്ധമെന്നാണ് വിലയിരുത്തല്‍. Also Read; വയനാട് ഫണ്ട് പിരിവില്‍ ആലപ്പുഴ യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും പോര് തന്റെ ജീവന്‍ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്നായിരുന്നു മന്ത്രി സജി […]

സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക് പ്രദര്‍ശിപ്പിക്കാന്‍ ഇലക്ട്രോണിക് കിയോസ്‌കുകള്‍ സ്ഥാപിക്കും – മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ആശുപത്രിയിലെ ഓരോ ചികിത്സയുടെയും നിരക്ക് നേരിട്ടറിയാം. ചികിത്സയ്ക്ക് ഈടാക്കുന്ന നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ സ്വകാര്യ ആശുപത്രികളില്‍ ഇലക്ട്രോണിക് കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. സഭയില്‍ കേരള ക്ലിനിക്കല്‍ സ്ഥാപനഭേദഗതി ബില്ലിലെ ചര്‍ച്ചയ്ക്ക് മറുപടിപറയുകയായിരുന്നു മന്ത്രി. Also Read ; ക്ഷേത്രത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ; മേല്‍ശാന്തിക്ക് ദാരുണാന്ത്യം നേരത്തെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് പ്രദര്‍ശിപ്പിക്കുന്നതടക്കമുള്ള വ്യവസ്ഥകളുമായി നിയമം പാസാക്കിയെങ്കിലും ചിലര്‍ കോടതിയിലെത്തി സ്റ്റേ വാങ്ങി. […]