December 18, 2024

ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍ സിഇഒയുടെ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം ഇന്ന് ആരംഭിക്കും. ഇന്നലെ ഇതു സംബന്ധിച്ച അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പും ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍ സിഇഒയുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായവും തേടും. അതേസമയം എംഎസ് സൊല്യൂഷന്റെ വീഡിയോകളില്‍ അശ്ലീല പരാമര്‍ശം ഉണ്ടെന്ന എഐഎസ്എഫിന്റെ പരാതിയില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നല്‍കിയ പരാതി ഇന്നലെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. […]