December 18, 2025

ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ വിവസ്ത്രനാക്കിയ സംഭവം റാഗിങ് തന്നെയെന്ന് പോലീസ് ; റിപ്പോര്‍ട്ട് കൈമാറി

കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് വിവസ്ത്രനാക്കിയ സംഭവം റാഗിങ്ങിന്റെ പരിധിയില്‍ വരുമെന്ന് പോലീസ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പാലാ സി ഐയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനും സിഡബ്ല്യുസിക്കും കൈമാറി. സംഭവത്തില്‍ സി ഡബ്ലൂസിയും ശിശുക്ഷേമ സമിതിയും കുട്ടിയുടെ മൊഴിയെടുത്തു. Also Read ; ‘പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് പരിശീലനം വേണ്ട’; മെക് 7നെതിരെ സുന്നി കാന്തപുരം വിഭാഗം മുശാവറ കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച പരാതി […]

കോഴിക്കോട് കൊടുവള്ളിയില്‍ റാഗിങ്ങിനിടെ നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്; കേസെടുത്ത് പോലീസ്

കോഴിക്കോട്: കൊടുവള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്ങിനെത്തുടര്‍ന്ന് നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പതിനേഴ് പേര്‍ക്കെതിരെ കേസെടുത്തു. കൊടുവള്ളി പോലീസാണ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പ്ലസ് വണ്‍ കംപ്യൂട്ടര്‍ കൊമേഴ്‌സ് വിദ്യാര്‍ഥികളായ മുഹമ്മദ് ആദില്‍, സിയാന്‍ ബക്കര്‍, മുഹമ്മദ് ഇലാന്‍, ബിഷിര്‍ എന്നിവരുടെ പരാതിയിലാണ് കേസ്. നേരത്തെ അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികളെ റാഗിംഗ് പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ക്കാണ് തിങ്കളാഴ്ച മര്‍ദനമേറ്റത്. Join with metro […]