യുവാക്കളുടെ മനസില്‍ പ്രതീക്ഷ നിറച്ചില്ലെങ്കില്‍ അവര്‍ സിരകളില്‍ മയക്കുമരുന്ന് നിറയ്ക്കുമെന്ന് രാഹുല്‍ ഗാന്ധി
കൊച്ചി: യുവാക്കളുടെ മനസില്‍ പ്രതീക്ഷ നിറച്ചില്ലെങ്കില്‍ അവര്‍ സിരകളില്‍ മയക്കുമരുന്ന് നിറയ്ക്കുമെന്ന് രാഹുല്‍ ഗാന്ധി. ഇരുളടഞ്ഞ ഭാവി, സമ്മര്‍ദം എന്നിവയില്‍ നിന്ന് പ്രതിരോധ സംവിധാനമെന്ന നിലയില്‍ യുവാക്കള്‍ മയക്കുമരുന്നിലേക്ക് തിരിയുകയാണ്. യുവാക്കള്‍ക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യബോധവും നല്‍കാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ലഹരിയെന്ന അപകടത്തില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍ ജെ ജോസഫ് അന്നക്കുട്ടി ജോസ് അടക്കമുള്ളവരുമായി നടത്തിയ കൂടിക്കാഴ്ച സമൂഹമാധ്യമത്തില്‍ പങ്കുവെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. Also […]