വയനാട് ഉപതെരഞ്ഞെടുപ്പ് ; പ്രിയങ്കാ ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
കല്‍പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി ഈ മാസം 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.ലോക്‌സഭ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധിയോടൊപ്പം റോഡ്‌ഷോയില്‍ പങ്കെടുത്ത ശേഷമാവും വയനാട് കളക്ടറേറ്റില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ പത്രിക സമര്‍പ്പിക്കുക. ഇക്കാര്യം വയനാട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ എ പി അനില്‍ കുമാര്‍ എംഎല്‍എ വ്യക്തമാക്കി. യുഡിഎഫിന്റെ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയാവും. Also Read ; ഹരിയാനയില്‍ 45 […]