October 26, 2025

പ്രോ ടേം സ്പീക്കര്‍ പാനലില്‍ നിന്ന് പിന്‍മാറി ഇന്‍ഡ്യാ സഖ്യം

ന്യൂഡല്‍ഹി: പ്രോ ടേം സ്പീക്കറുടെ പാനലില്‍ നിന്ന് ഇന്‍ഡ്യ സഖ്യം പിന്‍മാറി. കൊടിക്കുന്നില്‍ സുരേഷിനെ പ്രോ ടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്‍ഡ്യ സഖ്യത്തിന്റെ  തീരുമാനം. Also Read ; പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങുന്നു; മലബാറില്‍ സീറ്റില്ലാതെ പതിനായിരങ്ങള്‍ പ്രോ ടേം സ്പീക്കര്‍ പദവി നല്‍കാത്തതിലൂടെ അര്‍ഹതപ്പെട്ട അവസരമാണ് തനിക്ക് നിഷേധിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് മുന്‍പ് പറഞ്ഞിരുന്നു. വിഷയത്തില്‍ ജാതി അധിക്ഷേപം ഉണ്ടായെന്ന ആരോപണവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. തന്നേക്കാള്‍ ജൂനിയറായ ഒരാളെ നിര്‍ത്തിയാണ് ഒഴിവാക്കല്‍. Join […]

പ്രിയങ്കയെ നേരിടാന്‍ ഖുശ്ബു എത്തണം ; ആവശ്യമുയര്‍ത്തി ബിജെപി അനുകൂല സാമൂഹിക മാധ്യമങ്ങള്‍

ചെന്നൈ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കയെ നേരിടാന്‍ ഖുശ്ബുവിനെ ഇറക്കണമെന്നാവശ്യം തമിഴ്‌നാട്ടിലെ സാമൂഹികമാധ്യമങ്ങളില്‍ ശക്തമാണ്. കെ അണ്ണാമലൈ അടക്കം നേതാക്കള്‍ പിന്തുടരുന്ന ചില ബിജെപി അനുകൂല ഹാന്‍ഡിലുകളിലാണ് പ്രചാരണം തുടങ്ങിയിട്ടുള്ളത്. മലയാളവും തമിഴും സംസാരിക്കാന്‍ അറിയുന്ന ഖുശ്ബു വയനാട്ടില്‍ പ്രിയങ്കയ്ക്ക് ഒത്ത മത്സരാര്‍ത്ഥിയാകുമെന്നാണ് പോസ്റ്റുകളില്‍ പ്രതിഫലിക്കുന്നത്. Also Read ; കരിപ്പൂര്‍ വിമാനത്താവനളത്തില്‍ വ്യാജ ബോംബ് ഭീഷണി; ഷാര്‍ജയിലേക്കുള്ള വിമാനം വൈകി അതേസമയം, കന്നി മത്സരത്തിനായി കേരളത്തിലേക്ക് പ്രിയങ്ക എത്തുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. രാഹുല്‍ ഗാന്ധി മണ്ഡലം […]

മോദിയുടെ എട്ട് സന്ദര്‍ശനത്തെ രാഹുല്‍ ഗാന്ധിയുടെ ആ മധുരപ്പൊതിയാല്‍ തകര്‍ത്തു, മറക്കില്ല ആ സ്നേഹം; തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ ‘ചേര്‍ത്തുപിടിച്ച്’ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രാഹുല്‍ ഗാന്ധിയുടെ സ്നേഹം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എട്ട് സന്ദര്‍ശനത്തെ തകര്‍ക്കാന്‍ രാഹുലിന്റെ മധുരപ്പൊതിക്ക് കഴിഞ്ഞെന്നും സ്റ്റാലിന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തമിഴ്നാട്ടിലേക്ക് വരുമ്പോള്‍ എം കെ സ്റ്റാലിനായി രാഹുല്‍ മധുരപലഹാരങ്ങളുടെ പൊതി കൊണ്ടുവന്നിരുന്നു. തമിഴ്നാട്ടിലെ തന്നെ ബേക്കറിയില്‍ നിന്നുതന്നെ വാങ്ങിയ മധുരം രാഹുല്‍ നേരിട്ടായിരുന്നു സ്റ്റാലിന് നല്‍കിയത്. Also Read […]

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും, ഒപ്പം പ്രിയങ്കയും; ആകാംക്ഷയോടെ രാഷ്ട്രീയകേരളം

കല്‍പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍വിജയത്തിന് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വിമാനമാര്‍ഗം രാവിലെ കരിപ്പൂരിലെത്തുന്ന രാഹുല്‍ ഗാന്ധി മലപ്പുറം എടവണ്ണയിലും വയനാട് കല്‍പ്പറ്റയിലും വോട്ടര്‍മാരെ കാണും. വയനാട്ടിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കിടെ രാഹുല്‍ ഗാന്ധിക്ക് ഒപ്പം പ്രിയങ്കാ ഗാന്ധിയും ഇന്ന് മണ്ഡലത്തിലെത്തുമെന്നാണ് വിവരം. Also Read ;‘നയിക്കാന്‍ നായകന്‍ വരട്ടെ’; കെ മുരളീധരന് വേണ്ടി തിരുവനന്തപുരത്ത് പലയിടങ്ങളിലായി പോസ്റ്റര്‍ ക്യാംപയിന്‍ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിച്ചു […]

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചുരമിറങ്ങുന്നു, റായ്ബറേലി നിലനിര്‍ത്തും; വയനാട് സ്ഥാനാര്‍ഥി കേരളത്തില്‍നിന്ന്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണ. ഉത്തരേന്ത്യയില്‍ പാര്‍ട്ടിക്കുണ്ടായ പുത്തന്‍ ഉണര്‍വ് ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ രാഹുലിന്റെ സാന്നിധ്യത്തിലൂടെ ആവുമെന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി വിലയിരുത്തി. Also Read ;തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐ മരിച്ച നിലയില്‍ കണ്ടെത്തി രാഹുല്‍ ഒഴിയുന്ന വയനാട് സീറ്റില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ച് അന്തിമ ധാരണയായിട്ടില്ല. പ്രിയങ്ക മത്സരിക്കില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. കേരളത്തില്‍നിന്നുള്ള ഒരു നേതാവിനെ […]

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന്; പ്രതിപക്ഷ നേതാവ് പദവി രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതൃസ്ഥാനം അടക്കം നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് നടക്കും. എഐസിസി ആസ്ഥാനത്തായിരിക്കും യോഗം നടക്കുക. ഇന്ന് രാവിലെ ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് പദവി രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടും. Also Read ; റാമോജി ഗ്രൂപ്പിന്റെ തലവനായ രാമോജി റാവു അന്തരിച്ചു മുഴുവന്‍ കോണ്‍ഗ്രസ് എംപിമാരും പങ്കെടുക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന് ചേരും. പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷമാകാന്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം […]

മണിപ്പൂരിനൊപ്പം നിന്ന രാഹുലിനെ കൈവിടാതെ ജനം ; മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ്,ഫലത്തില്‍ ഞെട്ടി ബിജെപി

ഇംഫാല്‍: ഒരു വര്‍ഷത്തോളമായി കലാപം തകര്‍ത്ത മണിപ്പൂരില്‍ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് നേടിയ വിജയം ഭരണകക്ഷിയായ ബിജെപിക്കുള്ള ജനങ്ങളുടെ കൃത്യമായ മറുപടിയാണ്.2019-ല്‍ ബി.ജെ.പിയോടൊപ്പം നിന്ന ഒരു സീറ്റും ബി.ജെ.പി പിന്തുണയേകിയ എന്‍.പി.എഫിന് ലഭിച്ച ഒരു സീറ്റും ഇത്തവണ പക്ഷേ അവര്‍ കൈവിട്ടു. ഒരു വര്‍ഷമായി കലാപകലുഷിതമായ അന്തരീക്ഷത്തില്‍ തുടരുന്ന മണിപ്പൂരില്‍ ഒരിക്കല്‍ പോലും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തിരിച്ചടി ബിജെപിക്ക്് ലഭിച്ചത്. Also Read ; ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് പോകുന്നവര്‍ക്ക് മൊബൈല്‍ കോളുകളും […]

സംസ്ഥാനത്ത് ഇനി വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍; വയനാട് രാഹുല്‍ഗാന്ധി ഒഴിവാക്കുമോ ?

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞെങ്കിലും സംസ്ഥാനത്ത് ആറുമാസത്തിനിടെ വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍. റായ്ബറേലിയില്‍ കൂടി വിജയിച്ച രാഹുല്‍ഗാന്ധി മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ വയനാട് ലോക്‌സഭയിലേക്കും ഉപതിരഞ്ഞെടുപ്പുണ്ടാകും. മന്ത്രി കെ രാധാകൃഷ്ണന്‍ എംപിയാകുന്ന സാഹചര്യത്തില്‍ രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടനയും ഉടനുണ്ടാകും. Also Read ; ആണ്‍വേഷം കെട്ടി ഗര്‍ഭിണിയായ ഭാര്യയും ഭര്‍ത്താവും; സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി ആഭരണം കവര്‍ന്നു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കളം പിടിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ എംഎല്‍എമാരെയും മന്ത്രിമാരെയും രംഗത്തിറക്കിപ്പോള്‍ തന്നെ ഉപതിരഞ്ഞെടുപ്പ് […]

രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കടന്നു, സംസ്ഥാനത്ത്‌ യു ഡി എഫ് തരംഗം

തിരുവനന്തപുരം : ലോക്‌സഭാ വോട്ടംഗ് പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക്. 98,628 വോട്ടുകളുടെ ലീഡെടുത്ത രാഹുല്‍ ഗാന്ധി ഒരു ലക്ഷം വോട്ടിന്റെ ലീഡിലേക്ക് കുതിക്കുകയാണ്. മലപ്പുറത്ത് യു ഡി എഫിന്റെ ഇ ടി മുഹമ്മദ് ബഷീര്‍ 71623 വോട്ടുകളുടെയും എറണാകുളത്ത് യു ഡി എഫിന്റെ ഹൈബി ഈഡന്‍ 68482 വോട്ടുകളുടെയും ഇടുക്കിയില്‍ യു ഡി എഫിന്റെ ഡീന്‍ കൂര്യാക്കോസ് 51422 വോട്ടുകളുടെയും പൊന്നാനിയില്‍ എം പി അബ്ദുസമദ് സമദാനി 48297 ലീഡില്‍ […]

rahul gandhi

ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

റായ്ബറേലി: ലോകേസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം പുരോഗമിക്കുന്നതിനിടെ ബിജെപി വോട്ടെടുപ്പ് തടസപ്പെടുത്തുന്നുവെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി.റായ്ബറേലിയിലെ ബല്‍ഹാര പോളിംഗ് ബൂത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാണ് രാഹുലിന്റെ ആരോപണം.ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. Also Read ; പെരുമ്പാവൂര്‍ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം : പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി മൂന്ന് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്സഭാ മണ്ഡലങ്ങളില്‍ 50 ശതമാനത്തിലേറെ പോളിങ് പിന്നിട്ട് മൂന്ന് മണ്ഡലങ്ങളാണുള്ളത്. ഏറ്റവും […]