October 26, 2025

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം രാഹുൽ ഗാന്ധി മണ്ഡലത്തിൽ, ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധിക്ക് ആവേശോജ്വലമായ വരവേൽപ്പാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം ഒരുക്കിയിട്ടുള്ളത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കല്‍പ്പയിൽ നടക്കുന്ന റോഡ് ഷോയിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. Also Read ; റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ത്ഥിയില്ലാതെ കോണ്‍ഗ്രസിന്റെ പത്താം സ്ഥാനാര്‍ത്ഥിപ്പട്ടിക കണ്ണൂരിൽ നിന്ന് ഹെലികോപ്റ്ററിൽ മൂപ്പെനാട് റിപ്പൺ തലയ്ക്കൽ ഗ്രൗണ്ടിലാണ് രാവിലെ രാഹുൽ എത്തുക. 11 […]

രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുമോ എന്നതില്‍ തീരൂമാനം ഇന്ന്

ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉടന്‍ തീരുമാനമെടുത്ത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന ചര്‍ച്ചകളിലാണ് അന്തിമ തീരുമാനം ഉണ്ടാകുന്നത്. രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുമോ എന്നതിലും അനിശ്ചിതത്വത്തിലും തീരൂമാനമാകുമെന്നും അറിയിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമായതൊടെ എതിര്‍ പാര്‍ട്ടികളെല്ലാം കളത്തില്‍ സജീവമായിരിക്കുമെന്നും അതുകൊണ്ട് തന്നെ വൈകാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാനാണ് കോണ്ഗ്രസിന്റെ നീക്കം നടക്കുന്നത്. Also Read ;പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ് പ്രത്യക്ഷത്തില്‍ അനിശ്ചിതത്വം തുടരുന്നത് വയനാട്, […]

രാഹുല്‍ ഗാന്ധിക്കു നേരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് അസം മുഖ്യമന്ത്രി

ഗുവാഹത്തി: രാഹുല്‍ ഗാന്ധിക്കു നേരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് അസം മുഖ്യമന്ത്രി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍ പ്രവേശിച്ചതിന് പിന്നാലെ പോലീസ് തടയുകയും തുടര്‍ന്ന് നഗരത്തിന് പുറത്ത് പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയായിരുന്നു ഇതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ തങ്ങള്‍ നിയമം ലംഘിച്ച് ഒന്നും ചെയ്യില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. Also Read; നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് നേരെ പത്ത് വര്‍ഷം കഠിന […]

ജയ് ശ്രീറാം വിളിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു; ബസില്‍ നിന്ന് ഇറങ്ങിച്ചെന്ന് രാഹുല്‍ ഗാന്ധി

ഗുവാഹത്തി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ സോണിത്പുരില്‍ നാടകീയ രംഗങ്ങള്‍. യാത്ര തടയാനുള്ള ഉദ്ദേശത്തോടെ കാവിക്കൊടിയുമായെത്തിയ ആളുകള്‍ക്കിടയിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങിച്ചെന്നു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ജയ് ശ്രീറാം, ജയ് മോദി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു ഇവര്‍ ബസ്സിനടുത്തേക്കെത്തിയത്. പുറത്തിറങ്ങിയ രാഹുല്‍ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ബസ്സിലേക്ക് തിരികെ കയറ്റി. also read: തൃശൂര്‍ പന്തല്ലൂരില്‍ കുളത്തില്‍ വീണ് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം ഭാരത് ജോഡോ ന്യായ് യാത്രക്കിടെ സോണിത്പുരില്‍ വെച്ച് തന്റെ […]

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിനം; വൈകീട്ടോടെ രാഹുല്‍ നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ എത്തും

ദില്ലി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിനം. ഇന്നും മണിപ്പൂരില്‍ യാത്രതുടരുന്ന രാഹുല്‍ ഗാന്ധി വൈകീട്ടോടെ നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ എത്തിച്ചേരും. കലാപം നടന്ന കാങ്‌പോക്പി, സേനാപതി എന്നിവിടങ്ങളില്‍ രാഹുല്‍ ഗാന്ധി സംസാരിക്കും. മണിപ്പൂരിലെ കലാപത്തില്‍ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുല്‍ ഇന്നലെ ബസ്സില്‍ സഞ്ചരിച്ചത്. സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്. രണ്ട് ദിവസമാണ് നാഗാലാന്‍ഡില്‍ രാഹുലിന്റെ പര്യടനം.

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുലിനേയും സോണിയയേയും ഇ ഡി വീണ്ടും ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇ ഡി വീണ്ടും ചോദ്യം ചെയ്യും. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ ആലോചിക്കുന്നത്. കേസ് അന്വേഷിക്കുന്ന ഇ ഡി സംഘം കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസവും സോണിയ ഗാന്ധിയെ മൂന്ന് ദിവസവും ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ട്രഷറര്‍ പവന്‍ കുമാര്‍ ബന്‍സല്‍ എന്നിവരേയും ഒന്നിലേറെ തവണ […]

കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്തിയ തീര്‍ഥാടകര്‍ക്ക് ചായ നല്‍കി രാഹുല്‍ ഗാന്ധി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്തിയ തീര്‍ഥാടകര്‍ക്ക് ചായ നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്രയും ജനകീയനായ നേതാവ് പൊതുജനങ്ങളുമായി ഇടപഴകുന്നത് കണ്ട് അമ്പരന്ന ഭക്തര്‍ അദ്ദേഹത്തോടൊപ്പം സെല്‍ഫികള്‍ എടുക്കാന്‍ മത്സരിച്ചു. Also Read; സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കഴുത്തറുത്ത് കൊന്നത് മുന്‍ ഡ്രൈവര്‍ ഞായറാഴ്ച രാഹുല്‍ ഗാന്ധി കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുകയും ആരതിയില്‍ പങ്കെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് എക്‌സില്‍ പങ്കുവെച്ചിരുന്നു. നവംബര്‍ ഏഴിന് ഛത്തീസ്ഗഡിലും മിസോറാമിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് […]

‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി’; ലഖ്നൗവില്‍ പുതിയ പോസ്റ്റര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2024-ല്‍ പ്രധാനമന്ത്രിയായും ഉത്തര്‍പ്രദേശ് ഘടകം മേധാവി അജയ് റായി 2027-ല്‍ സംസ്ഥാന മുഖ്യമന്ത്രിയായും ചിത്രീകരിക്കുന്ന പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. ലഖ്നൗവിലെ കോണ്‍ഗ്രസ് ആസ്ഥാനത്താണ് രാഹുലിനെ പ്രധാനമന്ത്രിയാക്കിക്കൊണ്ടുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടി പ്രവര്‍ത്തകനായ താക്കൂര്‍ നിതന്ത് സിംഗ് നിതിന്‍ ആണ് പോസ്റ്ററിന് പിന്നിലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലക്ഷ്യങ്ങളും നയങ്ങളും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുന്ന സമാനമായ […]

rahul gandhi

അമിത് ഷായുടെ മകന്‍ ബിജെപിയിലില്ല: രാഹുല്‍ ഗാന്ധിക്കെതിരെ ഹിമന്ത ബിശ്വ

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ കുടുംബാധിപത്യം കോണ്‍ഗ്രസില്‍ മാത്രമല്ല, ബിജെപിയിലുമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്ത്. ഉത്തര്‍പ്രദേശില്‍ എംഎല്‍എയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മകന്‍. അദ്ദേഹത്തെ പ്രിയങ്ക ഗാന്ധിയുമായി താരതമ്യപ്പെടുത്താനാകുമോയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ ചോദിച്ചു. രാജവംശ രാഷ്ട്രീയത്തിന്റെ അര്‍ത്ഥം രാഹുല്‍ ഗാന്ധി ആദ്യം മനസ്സിലാക്കണമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു. ‘ബിസിസിഐ ഒരു ബിജെപി വിഭാഗമാണെന്ന് അദ്ദേഹം കരുതി. പാവം, നിരക്ഷരനായ സഹപ്രവര്‍ത്തകന്‍… ‘ എന്നാണ് അസം മുഖ്യമന്ത്രി […]